സ്വന്തം മക്കൾ ഡോക്ടറായി കാണാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും അഛൻമാരുണ്ടോ ഈ ദുനിയാവിൽ..! അതൊരു പത്രാസല്ലെ..!! അഥവാ അങ്ങിനെ ഒരഛൻ ഉണ്ടെങ്കിൽ അതൊരു മൂരാച്ചി അഛൻ തന്നെ.. സംശയമില്ല..
ലക്ഷങ്ങൾ മുടക്കി വളഞ്ഞവഴിയിലൂടെ മക്കൾക്ക് മെഡിക്കൽ കോളജുകളിൽ അഡ്‌മിഷൻ തരപ്പെടുത്തുന്നതിൽ ആരോഗ്യ മന്ത്രിയെന്നോ, വിദ്യാഭ്യാസ മന്ത്രിയെന്നോ, ഡിവൈ എഫൈ നേതാവെന്നോ ഒരു വക ഭേദവും ഇല്ല.. സംഭവം വിവാദമാകുമ്പോൾ പാൽപ്പാത്രം വൃത്തിയാക്കിയ പൂച്ചയെപ്പോലെ എല്ലാപേരും വിനയാന്വിതരാകുന്നു, പൊതുജനത്തിനോടുള്ള പ്രതിബദ്ധതയിൽ എന്തും ത്യജിക്കാൻ ത്യാഗ സന്നദ്ധരാകുന്നു, രഹസ്യമായി ഒപ്പിച്ചെടുത്ത സീറ്റ് കാലുമടക്കി വീശിയെറിയുന്നു.. ഹൊ..! എന്തൊരു വീരകൃത്യം..മാതൃകാ പുരുഷൻമാർ തന്നെ നമ്മെ ഭരിക്കുന്നത്..!
പിന്നാമ്പുറം: മകനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്ന് കരുതി ആറ്റു നോറ്റിരുന്ന ഒരൊറ്റ മോനെ വീട്ടിൽ നിന്നിറക്കി വിടാൻ പറ്റുമോ എന്ന് പ്രതിപക്ഷ അഛൻ പത്രക്കാരോട് വികാരാധീനനാകുന്നു എന്ന് ജയിലിൽ നിന്നും ഒരു കേ.കോ. അഛൻ വേവലാതിപ്പെടുന്നു.. അഛനാരാ മോൻ..!!
visit:
ReplyDeletefocuzkeralam.tk