"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, June 22, 2011

അഞ്ചിലൊരാൾ മുസ്ലിം ലീഗിന്‌..!!


ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അസ്ഥാനത്തായി..മന്ത്രിസഭാ വികസനത്തിന്‌ ശേഷം മുസ്ലിം ലീഗ് സ്വമേധയാ അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിച്ചിരുന്നു.മഞ്ഞളാം കുഴി അലിയെ വെറുതെ മോഹിപ്പിക്കുകയും ചെയ്തു. ഓന്‌ കൊടുത്താൽ അനക്കും വേണം എന്ന്‌ മാണിസാറും പിടിമുറുക്കിയതോടെ സംഗതി ചുണ്ടിനും കപ്പിനുമിടയിൽ ലീഗിന്‌ അയഞ്ഞു കൊടുക്കേണ്ടി വന്നു.
കൂട്ടു കച്ചവടത്തിൽ ഘടക കക്ഷികളോട് ആലോചിക്കാതെയുള്ള ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ പിന്നീട് പരിഹാസ്യമാക്കി തീർക്കും എന്ന് ലീഗ് തെളിയിച്ചു..

8 comments:

  1. മലപ്പുറം കത്തി, മഞ്ഞളാം കുഴി എലി, അങ്ങനെ അവസാനം പവനായി ശവമായി.. ലീഗിന്റെ സംസ്ഥാന അധ്യക്ഷ്യന്റെ വാക്കിന് ഇത്രയേ വിലയുള്ളൂ... :) ഏകപക്ഷീയമായി ഇങ്ങനെ തീരുമാനം എടുത്താല്‍ തീര്ച്ചയും പരിഹാസ്യരാകും///

    ഓ.ടോ : പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ വേണ്ടിയും, മന്ത്രിയാക്കാന്‍ വേണ്ടിയും കൊടുത്ത കോടികള്‍ മടക്കി കിട്ടിയാല്‍ ഫാഗ്യം.. :)

    ReplyDelete
  2. ഇവിടെ എന്താ അതിനു മാത്രം സംഭവിച്ചത്?? ലോകം അവസാനിച്ചോ??

    പെരിന്തൽമണ്ണയിൽ മൽസരിക്കാൻ മാത്രമേ കോടികൾ ആവശ്യമുള്ളൂ... അല്ലേ ശ്രീജിത്ത്?? അങ്ങിനെ എങ്കിൽ അലിയുടെ എതിരാളി ഒഴുക്കിയ "കൊത്തളങ്ങ" ഗോപി!!!

    ലീഗിൻറ്റെ തീരുമാനങ്ങൾ ഏക പക്ഷീയമായി എന്നും; പരിഹാസ്യമായി എന്നും ലീഗുകാരല്ലാത്ത എല്ലാവർക്കും വിശ്വസിക്കാം... ആശ്വസിക്കാം.... അത് അവരുടെ അവകാശം... വക വെച്ചു തന്നിരിക്കുന്നു... ആർമാദിക്കൂ... അല്പായുസ്സ് ആണെങ്കിലും...!!!

    ReplyDelete
  3. മലപ്പുറത്ത് നിന്ന് ഓടിപിടിച്ച് തിരുവനന്തപുരത്ത് എത്തിയ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നത് "നാളെ" അഞ്ചാമന്‍ ആയി അലി സത്യപ്രതിഞ്ഞ ചെയ്യും എന്നായിരുന്നു. കുറെ നാളെകള്‍ കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ എടുത്താല്‍ ഇങ്ങനെ അപഹസ്യരാകുക തന്നെ.. ഇനി ഈ പ്രഖ്യാപനം ഡല്‍ഹിയില്‍ വച്ചും ആവര്‍ത്തിക്കാന്‍ ഇടയുണ്ട് എന്നും കേള്‍ക്കുന്നുന്നു.. :)

    പെരിന്തല്‍മണ്ണയില്‍ അലിയുടെ എതിരാളി താന്‍ ജയിച്ചാല്‍ മന്ത്രിയാകും എന്ന് വീടുവീടാന്തരം കയറിഇറങ്ങി പറഞ്ഞുനടന്നിട്ടില്ല. :D

    ReplyDelete
  4. ഹ ഹ ഹ സഖാക്കള്‍ക്ക് കൊറിക്കാന്‍ എന്തെങ്കിലുമൊക്കെ വേണമല്ലോ ..കിടക്കട്ടെ ...;)
    >>>>പെരിന്തല്‍മണ്ണയില്‍ അലിയുടെ എതിരാളി താന്‍ ജയിച്ചാല്‍ മന്ത്രിയാകും എന്ന് വീടുവീടാന്തരം കയറിഇറങ്ങി പറഞ്ഞുനടന്നിട്ടില്ല. :D<<<
    എന്റെ പടച്ചോനെ ശശികുമാര്‍ സഖാവ് അങ്ങനെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ അലിയുടെ കാര്യം കട്ടപ്പോകയായേനെ .ജനം കൂട്ടമായി ശശി സാറിനു വോട്ട് ചെയ്തേനെ ...ഹ ഹ ഹ .

    (തോല്‍വിയെ തോല്‍വി ആയി കാണാന്‍ പഠിക്കല്‍ ഒരു സാമാന്യ ജനാധിപത്യ മര്യാദയാണ് ...:))

    ReplyDelete
  5. കുഞ്ഞാപ്പാന്റെ വാക്ക് കേട്ട് പാണക്കാട് നിന്ന് തിരോന്തരം പോയി അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിച്ച പാര്‍ട്ടി അധ്യക്ഷന്റെ വാക്ക് പാഴ്വക്കായത് "സഹാക്കളുടെ" കുറ്റം കൊണ്ടാണോ? ആ പത്ര സമ്മേളം ഒന്ന് കാണണം.. നാളെയാണ്.. നാളെയാണ്.. അഞ്ചാമത്തെ മന്ത്രി.. ലോട്ടറിക്കാരെ പോലെ. പവനായി ശവമായി... :)
    (യൂട്യൂബില്‍ ആ പ്രഖ്യാപനത്തിന്റെ വീഡിയോ കണ്ടു നിര്വൃതിയടയാം ഇനി.)

    ReplyDelete
  6. ചർച്ചക്ക് വഴിയായി എന്നറിഞ്ഞതിൽ സന്തോഷം.. ഞാൻ ഒരു ലീഗ് വിരോധിയോ അനുകൂലിയോ അല്ല.. കാണുന്നതും കേൾക്കുന്നതും പറഞ്ഞുപോയി.. പ്രതികരണങ്ങൾക്ക് നന്ദി..!!

    ReplyDelete
  7. ലീഗ് നേതാക്കള്‍ ഈ പണി തുടര്‍ന്നുകൊണ്ടേ ഇരിക്കും... താങ്കള്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തുകൊണ്ടുമിരിക്കും.. :)

    ReplyDelete
  8. ലീഗ് നേതാക്കള്‍ ഈ പണി തുടര്‍ന്നുകൊണ്ടേ ഇരിക്കും

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!