പൂക്കാലവും പൂത്തുമ്പിയും സ്വപ്നം കണ്ടു നടക്കേണ്ടുന്ന കുരുന്നുകൾ ..അടുക്കളയിരുട്ടിലും ഹോട്ടൽ ചായ്പുകളിലും അടിമ വേല ചെയ്ത് എരിഞ്ഞ് തീരുന്ന ബാല്യങ്ങൾക്ക് ഓർത്തെടുക്കാൻ ഒരു ദിനം.. ഇന്ന് ലോകം ബാലവേല നിരോധന ദിനം ആചരിക്കുന്നു..!!
ജീവ സന്ധാരണത്തിന് മാർഗമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും നിർദ്ദോഷ ബാല്യങ്ങൾ ബാല വേലക്ക് നിർബന്ധിതരാകുകയാണ് പലപ്പോഴും. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളിൽ സർക്കസ് അഭ്യാസങ്ങൾക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിർധനരായ കുടുംബങ്ങളുടെ പ്രശ്നം കൂടി പടിച്ചുകൊണ്ടുള്ള ഒരു പരിഹാര മാർഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
അഴുക്കു ചാലിൽ ജീവിക്കുന്ന ഈ കുട്ടികൾ നാളത്തെ കുറ്റവാളികൾ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്..!!
ബാലവേല ഈ മണ്ണില്‍ നിന്നും തുടച്ചു മാറ്റാം എന്ന "സ്വപ്നം" ഇന്നും സ്വപ്നമായി തന്നെ അവശേഷിക്കുന്നു.
ReplyDeleteethra kalam kazhinjalum ithu marukayilla
ReplyDeleteദാരിദ്ര്യം മുതലാളിത്തത്തിന്റെ ഉപോല്പന്നമാണ്. ചെറിയ ചിലവില്‍ നിന്നും വലിയ ലാഭം ഉണ്ടാക്കുക എന്ന വ്യയസായ തന്ത്രത്തിന്റെ പിറകിലാണ് ബാല വേലയ്ക്കു അവസരങ്ങള്‍ ഉണ്ടാകുന്നത്. ഒരു ദിനം ബാലവേലാ നിരോധന ദിനം ആയി ആചരിച്ചത് കൊണ്ട് എന്ത് കാര്യം. .
ReplyDeleteനിയമം കൊണ്ടു നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാഗരികതക്കു നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഹീനമായ ഈ കുറ്റകൃത്യം ഇന്നും തുടരുന്നു. കാണേണ്ടവരെല്ലാം കണ്ണടക്കുന്നു. ദിനങ്ങൾ ആചരിച്ചിട്ട് എന്തു കാര്യം.....
ReplyDelete