നേതാക്കൻമാരുടെ മക്കൾ അന്യ സംസ്ഥാന കോളജുകളിലും മറ്റ് സ്വാശ്രയ കോളജുകളിലും പഠിക്കുമ്പോൾ എന്താണ് യഥാർത്ഥ സ്വാശ്രയം എന്ന് പോലും അറിയാതെ നേതാക്കൻമാരുടെ ഉത്തരവിനനുസരിച്ച് സമരത്തിനിറങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം രാഷ്ട്രീയ ചൂഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പാഠങ്ങൾ പഠിക്കണം.
സ്വാശ്രയ കോളജുകളിലുള്ള ഒരൊറ്റ വിദ്യാർത്ഥി പോലും സമരത്തിനിറങ്ങാതെ ആർട്സ് & സ്പോർട്സ് കോളജുകളിലെ ദളിത് പിന്നോക്ക വിദ്യാർത്ഥികളാണ് ഈ സമരത്തിന്റെ പേരിൽ ചാവേറുകളാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷവും കുടത്തിന് പുറത്തായിരുന്ന സ്വാശ്രയ ഭൂതത്തിനെ ഈ ഒന്നരമാസം കൊണ്ട് ആവാഹിക്കണം എന്ന് പറയുന്നതിലെ മണ്ടത്തരം ചാവേറാകുന്ന സാധു കുടുംബങ്ങളിലെ ഭാവിയിലെ പ്രതീക്ഷകളായ നിങ്ങൾ മറക്കരുത്.
നിങ്ങളുടെ ഭാവി നിങ്ങൾക്ക് മാത്രമുള്ളതാണ്. നേതാക്കൻമാരുടെ മക്കൾ നാളെ നേതാക്കൻമാരോ, ഉന്നത ഉദ്യോഗസ്ഥൻമാരോ ഒക്കെയായി വിലസുമ്പോൾ അടികൊണ്ട് കൂനിപ്പോയ ശരീരവും കുഴമ്പ് മേടിക്കാൻ കാശുമില്ലാതെ തെരുവിൽ അലഞ്ഞു തീർക്കേണ്ടിവരും നിങ്ങളുടെ ജീവിതം..
അല്ലെങ്കിൽ പാർടിക്ക് ഫ്ലക്സ് അടിച്ച് മാലയിടാൻ ഒരു രക്തസാക്ഷി..!!
ഏത് പാർടി വന്നാലും അടികൊള്ളാൻ വിദ്യാർത്ഥികൾ എന്നും ഉണ്ട്.. ഇനിയുമുണ്ടാകും..!!