"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, October 15, 2011

കരഞ്ഞ് കാണിച്ചാൽ രാഷ്ട്രീയക്കാരനാകുമോ..??


ഇന്നലെ ഒരു യുവ തീപ്പൊരി എം.എൽ.എ. യുടെ ഹൃദയ ഭേദകമായ ഒരു ഭംഗിയുമില്ലാത്ത പൊട്ടിപൊട്ടിയുള്ള വിപ്ലവ കരച്ചിൽ ചങ്കിൽ
കൊള്ളാത്ത ഒരുത്തനും മലയാളക്കരയിൽ ഉണ്ടാകില്ല. ചാനലുകൾ തലങ്ങും വിലങ്ങും "കരച്ചിൽ എപ്പിസോഡ്" ആർമാദിച്ചാഘോഷിച്ചു. സങ്കടം
കൊണ്ട് പൊട്ടിക്കരയുന്ന രാജേഷിന്റെ പുറകിൽ നിന്ന് കൂട്ടത്തിലുള്ള ഒരു ശുംഭൻ (തിളങ്ങി പ്രശോഭിക്കുന്നവൻ; ശബ്ദതാരാവലി ജയരാജ
കാണ്ഡം പരിഷ്കരിച്ചത്) ഒരു ഉളുപ്പുമില്ലാതെ വായ പൊത്തി ചിരിച്ചതെന്തിനാണാവോ..?? ആവോ..!!

ഇതിലൊന്നും ഒരലിവും തോന്നാത്ത കഠിന ഹൃദയനും നിഷ്ഠൂരനുമായ പി.സി. ജോർജെന്ന സാദാ "പൗരൻ" ആക്രോശിച്ചത് "ചുമ്മാകിടന്ന്
മോങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല. പോയി തെളിയിച്ചോണ്ട് വാ.." എന്നാണ്.

ചങ്ക് പൊട്ടി നിൽക്കുന്നവന്റെ ആസനത്തിൽ പാരകേറ്റുന്ന പരിപാടിയായിപോയി ജോർജച്ചായാ അത്...!!

അഞ്ചാറ് മാസം മുൻപ് കരച്ചിൽ സീരിയലുകളെപ്പോലും ലജ്ജിപ്പിക്കുന്ന ഒരു നെഞ്ച് പൊട്ടിക്കരച്ചിൽ ചാനലുകാർ ലൈവായി കാണിച്ചിരുന്നു.. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാമചന്ദ്രൻ മാസ്റ്റർ ഏങ്ങി ഏങ്ങി വിങ്ങിപ്പൊട്ടി കരഞ്ഞത് കണ്ട് കൊച്ച് കുട്ടികളുടെപോലും കണ്ണ് ഈറനണിയിച്ചു.. എന്നിട്ടും കോൺഗ്രസിന് ഒരു കുലുക്കവുമില്ലായിരുന്നു..

വിദ്യാഭ്യാസം മുടങ്ങി(?) നിൽക്കുന്ന നിർമൽ മാധവ് എന്ന ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ചങ്ക് നീറിയുള്ള കരച്ചിലുമായി ഈ കരച്ചിലുകളെ ഏതെങ്കിലും വിധത്തിൽ താരതമ്യം ചെയ്യാൻ പറ്റുമോ??

പ്രബുദ്ധമായ കേരള രാഷ്ട്രീയം ലോല ഹൃദയരെ കൊണ്ട് നിറയുകയാണോ..??

24 comments:

  1. വിദ്യ നിഷേധിച്ചു എന്ന ദുഃഖത്തില്‍ ആത്മഹത്യ ചെയ്യാന്‍ പോയവന്റെ കരച്ചിലും കാരണവും മാധവന്‍ കണ്ടുവോ എന്തോ?

    ReplyDelete
  2. (((((((((((((((O)))))))))))))

    സ്റ്റാർ സിംഗർ ജേതാവ് കല്പനയുടെ കരച്ചിലുകൾ (മുൻ എപിസോഡുകൾ) വിട്ടു പോയോ, നൗഷാദ്? അതോ, അത് ഇതുമായി ചേർന്ന് പോകില്ലേ?

    ഒരു ക്ളീൻ കരച്ചിൽ കാണണമെങ്കിൽ, ‘മാനസപുത്രി’ സീരിയലിലെ സോഫി തന്നെ ശരണം! :)

    ReplyDelete
  3. വര്‍ഷത്തിലൊരിക്കല്‍ ഇവരെയൊക്കെ വിളിച്ചു ഒരു കൂട്ടകരച്ചില്‍ സംഘടിപ്പിക്കാം ..... നാട്ടരടെ വോട്ടും തട്ടി മോങ്ങാന്‍ നടക്കുന്ന തെണ്ടികള്‍ ..... ഫൂ

    ReplyDelete
  4. ഒരു ‘കര’യോഗത്തിനുള്ള ആളായി!

    ReplyDelete
  5. സ്വന്തം മകന് പഠിക്കാന്‍ പറ്റാത്ത അവസ്ഥ കണ്ടു കരഞ്ഞ മാതാപിതാക്കളുടെ കരച്ചിലിനോടൊപ്പം വരുമോ ?

    ReplyDelete
  6. ലാത്തിക്ക് മുന്നില്‍ തോല്‍ക്കാത്തവര്‍ കരഞ്ഞെങ്കിലും ജയിക്കട്ടെ നൌഷാദ് ഭായ്

    ReplyDelete
  7. അവന്റെ കരച്ചില്‍ കണ്ടു സങ്കടം സഹിക്കാതെ ഞാന്‍ വരെ കരഞ്ഞു പോയി...

    ReplyDelete
  8. ദി ബെസ്റ്റ്‌ ആക്ടര്‍ അവാര്‍ഡ്‌ ഗോസ് ടു...

    ReplyDelete
  9. റിയാലിറ്റി ഷോകളുടെ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ നടക്കുന്ന നാടകീയ ശോകാവസ്ഥ മലയാളികള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നില്ലേ.ചിരിച്ചു കാണിച്ചിട്ടൊന്നും കാര്യമില്ലെന്ന് കണ്ട രാഷ്ട്രീയക്കാരും ഈ അടവ്‌ ഏറ്റെടുത്തതാകും

    ReplyDelete
  10. കരയാത്തവര്‍ ഇത് കണ്ടു കരയട്ടെ ...വീട്ടില്‍ കരയുന്നവരെ കാണാന്‍ സമയം ഇല്ല സീരിയല്‍ കണ്ടു കൂടെ കരയുന്ന ആള്‍ക്കാരാണ് കൂടുതലും അല്ലെ ...

    ReplyDelete
  11. ഇത് കരച്ചില്‍ യുഗം, അത്താണ് ട്രന്റ്

    ReplyDelete
  12. കരച്ചില്‍ ഇത്രേ മോശമാണോ.. വിഷമമം കുറച്ചു തീരട്ടെ.. എന്ത്യേ ??

    ReplyDelete
  13. പാവം ഉണ്ട് ട്ടൊ..കരയാനും വിടില്ലേയ്ച്ചാല്‍ കഷ്ടാണ്‍..!

    ReplyDelete
  14. മനുഷ്യനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും അല്ലാഹുവാണ് എന്നാണ് എന്‍റെ വിശ്വാസം( ഖുര്‍ആന്‍ 53:43) പക്ഷെ രാഷ്ട്രീയക്കാരില്‍ ചിലരെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും പിശാചാണോ എന്ന് സംശയിക്കല്‍ എന്‍റെ ബാലഹീനതയാണോ എന്നറിയില്ല.....

    ReplyDelete
  15. ഇനി ആരെങ്കിലും ലരയാന്‍ ബാക്കി ഉള്ളവര്‍ ഉണ്ടെങ്കില്‍ ഈപോസ്ട്ടു വായിച്ചു കരയൂ അല്ലപിന്നെ

    ReplyDelete
  16. ആ അഭിനയം കണ്ടു ആരേലും സിനിമയില്‍ എടുക്കുമോ ആവൊ !

    ReplyDelete
  17. രാഷ്ട്രീയക്കാരും ചിലപ്പോൾ മൃദുല വികാരങ്ങൾക്ക് ആടിപ്പെട്ട് പോകും... ഇല്ലെ... വന്നു കണ്ട് അഭിപ്രായം പറഞ്ഞ എല്ലാർക്കും നന്ദി..!!

    ReplyDelete
  18. കരഞ്ഞാലും കുറ്റം , കരഞ്ഞില്ലേലും കുറ്റം അല്ലെ :)

    ReplyDelete
  19. ഏതായാലും നമ്മുടെ 'സഭ'ആഭാസങ്ങളുടെ വിളനിലമാകുന്നത് തീര്‍ച്ചയായും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇവരൊക്കെ നാടു ഭരിച്ചാല്‍ ....!!!

    ReplyDelete
  20. സുഹ്രുത്ത്October 21, 2011 7:07 AM

    2000 ഇല്‍ താഴെ റാങ്കുകാര്‍ മാത്രം പഠിക്കുന്ന കോളേജില്‍ സുന്ദരമായി കയറിക്കൂടിയ 22000 റാങ്കുകാരന്റെ കരച്ചിലിനോട് എന്തായാലും സഹതാപിക്കണം. വേണ്ടതാണത്!

    ReplyDelete
  21. രാഷ്ട്രീയ നാടകങ്ങളുടെ ആക്ഷേപ ഹാസ്യം ബോധിച്ചു.
    :))

    ReplyDelete
  22. നല്ല ആക്ഷേപഹാസ്യം...

    ReplyDelete
  23. Njaan ippol vaayichatheyulloo...nalla haasyam..ishtapettu...

    ReplyDelete
  24. ഇന്നലെ ഒരു യുവ തീപ്പൊരി എം.എൽ.എ. യുടെ ഹൃദയ ഭേദകമായ ഒരു ഭംഗിയുമില്ലാത്ത പൊട്ടിപൊട്ടിയുള്ള വിപ്ലവ കരച്ചിൽ ചങ്കിൽ
    കൊള്ളാത്ത ഒരുത്തനും മലയാളക്കരയിൽ ഉണ്ടാകില്ല.


    കരച്ചിൽ യഥാർത്ഥത്തിൽ ഹൃദയഭേദകമാണെങ്കിൽ അതിന് ഒരു ഭംഗിയുമുണ്ടാകില്ലെന്നാണ് എന്റെ പക്ഷം. പിന്നെ അവർ കരഞ്ഞെങ്കിലും കുറച്ച് പാപം കഴുകിക്കളയട്ടെ. അല്ല പിന്നെ.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!