"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, October 11, 2011

ആസനത്തിലെ പാര അഥവാ പിള്ളയുടെ സുഖവാസം ..!!

 
 
രണ്ടാഴ്ച്ചക്ക് മുന്‍പ് എന്തായിരുന്നു പുകില്. അധ്യാപകന്‍റെ ആസനത്തില്‍ പാര, തുടര്‍ന്ന്‍ ദുരൂഹതകള്‍..!! കേട്ടപാതി കേള്‍ക്കാത്ത പാതി ചത്തത് കീചകനെങ്കില്‍ കൊന്നത് പിള്ളതന്നെ എന്ന ആക്രോശത്തോടെ  പ്രതിപക്ഷ നേതാവിന്‍റെ കൈയ്യില്‍ കിട്ടിയ പാരയില്‍ ബാലകൃഷ്ണപിള്ളയെ ചുറ്റിവരിഞ്ഞ്, "സെവന്‍ സ്റ്റാര്‍ തടവ് ശിക്ഷ" അനുഭവിക്കുന്ന ആഡംബര ആശുപത്രിയുടെ മാര്‍ബിള്‍ തറയില്‍ പിള്ളയുടെ മൊബയില്‍ ഫോണ്‍ ചന്നം പിന്നം അടിച്ചു തകര്‍ത്തു. കുളമെത്ര കൊക്ക് കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഭരണപക്ഷം ഒന്നും ചെയ്യാനില്ലാതെ കൈയും കെട്ടി ചുമരും ചാരി നിന്നു.
 
എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്ക് വിപരീതമായി അധ്യാപകന്‍റെ മാറ്റിയും, മറിച്ചും തിരിച്ചുമുള്ള പരസ്പര വിരുദ്ധമായ മൊഴിയില്‍ ഇനി ഇതില്‍ പിടിച്ച് തൂങിയാല്‍ രാഷ്ട്രീയ ഗുണം ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അതാ വരുന്നു കൊമ്പ് കോര്‍ക്കാന്‍  കുട്ടനാട് പാരിസ്ഥിതിക വിഷയം, അതിലുടക്കി നില്‍ക്കുമ്പോള്‍ ദേണ്ടെ ഒരു കിക്കിടിലന്‍ സ്കൂപ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് പ്രവേശനവും വെടിവയ്പും പുകിലോടു പുകില്. കേരളത്തിലാണോ പുകിലുകള്‍ക്ക് പഞ്ഞം...!!
 
അധ്യാപകനോടും കുടുംബത്തിനോടുമുള്ള പ്രതിപക്ഷത്തിന്‍റെ സഹതാപമോ, കുട്ടനാട്ടുകാരോടുള്ള പ്രത്യേക വാത്സല്യമോ ഒന്നുമല്ല മറിച്ച് ഒരു നിര്‍ഗുണ ഭരണപക്ഷത്തോടുള്ള എതിര്‍പ്പും അതുമൂലം ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പും ലാക്കാക്കിയുള്ള ഏറ്റുപിടിക്കല്‍ മാത്രം.
 
കാലാകാലങ്ങളായി അപ്പുറത്ത് ഇരിക്കുന്നവരും ഇപ്പുറത്ത് ഇരിക്കുന്നവരും അനുവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം, പുതിയ വിഷയം വരുമ്പോള്‍ പഴയതിനെ കൈവിട്ടു പുതിയതിലേക്ക്..!!
 
എന്നിട്ട് ഇപ്പോള്‍ എന്തായി:
വാളകത്തെ അധ്യാപകന്‍റെ വിഷയം അദ്ദേഹത്തിന്റെയും ഉറ്റ ബന്ധുക്കളുടെയും മാത്രം ജീവന്മരണ പ്രശ്നമായി ചുരുങ്ങിപ്പോയി. (കിട്ടിയവന് കിട്ടി അത്രതന്നെ..)
 
ബാലകൃഷ്ണപിള്ള പതിവിലും സുസ്മേര വദനനായി സസുഖം ആഡംബര ആശുപത്രിയില്‍ സുഖ ചികിത്സ തുടരുന്നു. നാല് ദിവസത്തെ അധിക വാടക കൂടി ആശുപത്രിക്ക് കോടതി അനുവദിച്ചു കൊടുത്തു.
 
പ്രതിപക്ഷം പുതിയ പുതിയ വിഷയങ്ങള്‍ക്ക് പിന്നാലെ പരക്കം പായുന്നു.
 
ഭരണ പക്ഷം ഇതെല്ലം ഞങ്ങളും കാണിച്ചിട്ട് ള്ളതല്ലേ  എന്ന ഭാവത്തില്‍ കൈയും കെട്ടി നില്‍ക്കുന്നു. .
 
പിന്നെ പൊതുജനം .. അത് .. തഥാസ്തു...!!!
  

27 comments:

  1. പൊതുജനം കഴുതയല്ല, കഴുതകളെ പോലെ അഭിനയിക്കുകയാ.. അപ്പൊ പിന്നെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടല്ലോ !

    ReplyDelete
  2. “കാലാകാലങ്ങളായി അപ്പുറത്ത് ഇരിക്കുന്നവരും ഇപ്പുറത്ത് ഇരിക്കുന്നവരും അനുവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം, പുതിയ വിഷയം വരുമ്പോള്‍ പഴയതിനെ കൈവിട്ടു പുതിയതിലേക്ക്..“
    അതു തന്നെ സത്യം...കൂടുതല്‍ പറയാന്‍ നിയ്ക്ക് അറിയില്ലാ...ഇഷ്ടം ഇല്ലാത്ത ഒരു വിഷയമാണെയ്..!

    താത്പര്യം ഉള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റിയ വിഷയം....ആശംസകള്‍.

    ReplyDelete
  3. കഴുത ആക്കപെട്ടവര്‍ അല്ലെ പൊതുജനം ..ഒന്നും പറയാതെ എല്ലാം കാണാന്‍ മാത്രം..

    ReplyDelete
  4. സത്യത്തില്‍ ഇന്ന് സുവരാജ് പാതുവെപ്പുനെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ ഒരു സത്യം പറഞ്ഞ്, എന്തു കേട്ടാലും ന്യൂസാക്കുന്ന് ഇന്ത്യന്‍ ന്യൂസ് ബ്യൂറോകള്‍ സത്യം മന്‍സ്സിലാക്കണം
    ഹല്ല പിന്നെ

    ReplyDelete
  5. അല്ല ... നൌശാധ് ഭായ് ... ഈ രണ്ടു ഭാഗോം കോട്ടണ ഞമ്മടെ രാഷ്ട്രീയം എങ്ങനാ ...? അറിയാന്‍ ബേണ്ടി ചോയിച്ചതാ........

    ReplyDelete
  6. സമകാലികവാര്‍ത്തയെ ഊതിക്കാച്ചി പടച്ചുണ്ടാക്കിയ ഈ പോസ്റ്റ്‌ ചിരിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു.

    ഈ-ലോകം സമ്പന്നമാക്കൂ സഹോദരാ സഹദേവാ സകലകൊലാ വല്ലഭാ.!

    ReplyDelete
  7. എല്ലാ പകലും പുകിലിനാല്‍ .............................
    എത്ര സുന്ദരം എന്റെ കേരളം .....................!

    ReplyDelete
  8. കിട്ടിയവനു കിട്ടി അത്ര തന്നെ! സുരേഷ് ഗോപി തോക്കെടുത്ത പോലെ സ്വയം ശിക്ഷ നടപ്പാക്കുകയേ നിവൃത്തിയുള്ളൂ..അല്ലെങ്കിൽ ഗുണ്ടകളെയെങ്കിലും ഏല്പിയ്ക്കുക..

    നല്ല നിരീക്ഷണം, നൗഷാദ്!

    ReplyDelete
  9. അവരുടെ കസേരകളികള്‍ തുടരട്ടെ..
    ആ വലിയവരുടെ കുട്ടികളിയില്‍ കൂടാന്‍ താല്പര്യമില്ല..
    ചര്‍ച്ച തുടരട്ടെ...

    ആശംസകള്‍ ..
    (ചുമ്മ ഇരിക്കട്ടെ.. ഒരു വഴിക്ക് പോണതല്ലേ..)

    ReplyDelete
  10. അദ്ദാണ് പൊളിട്രിക്സ് അതൊരു കലയാണ്‌ ..ബിസിനസ് മാര്‍ഗ്ഗവും :)

    ReplyDelete
  11. ചര്‍ച്ചക്ക്‌ വിഷയങ്ങള്‍ കിട്ടിയില്ലേല്‍ കണ്ടെത്തും അതാണ്‌ പൊളിറ്റിക്സ് എന്ന് തോന്നുന്നു ,എന്തൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യണം പൊതുജനം പലവിധം എന്നല്ലേ,മണ്ടരാകാതിരുന്നാല്‍ അവര്‍ക്ക് കൊള്ളാം ......

    ReplyDelete
  12. nishkriyamaaya,arashtreeya vadikalaya, samoohya bodam illatha oru janathaye varthedukkan samrajyathothinum athinte piniyalukalaya indian bharana vargathinum kashinju.athinu vendunna ella podikaikalumayi keralithile idathum valathum .ithile comentukal thanne athinu udaharanangal aanu!!!.nammude kanmunnil nadakkunna sambavangal polum ethra lakavathathodeyanu nam kanunnathu.sondam asanathil parakayariyal mathrame naam prathikarikko.(ee vishayam theerchayayum anewshikkandathanu.)pakshe ivide nammude sameepanagalanu marendathu.anganeyanu prabudharaya samoohya bodamulla oru janatha undakunnathu,theerchayayum athu sanbavikkukathanne cheyyum.charuthram athanu nammale padippikkunnathu.

    ReplyDelete
  13. nishkriyamaaya,arashtreeya vadikalaya, samoohya bodam illatha oru janathaye varthedukkan samrajyathothinum athinte piniyalukalaya indian bharana vargathinum kashinju.athinu vendunna ella podikaikalumayi keralithile idathum valathum .ithile comentukal thanne athinu udaharanangal aanu!!!.nammude kanmunnil nadakkunna sambavangal polum ethra lakavathathodeyanu nam kanunnathu.sondam asanathil parakayariyal mathrame naam prathikarikko.(ee vishayam theerchayayum anewshikkandathanu.)pakshe ivide nammude sameepanagalanu marendathu.anganeyanu prabudharaya samoohya bodamulla oru janatha undakunnathu,theerchayayum athu sanbavikkukathanne cheyyum.charuthram athanu nammale padippikkunnathu.

    ReplyDelete
  14. ഇത് വായിച്ചപ്പോള്‍ ബെര്‍ളിയുടെ സുന്ദര കാവ്യം ഓര്‍മ്മ വരുന്നു
    ---------
    "ബ്രേക്കുണ്ടോ ന്യൂസേ ?

    ഓരോ മലയാളിയും വേവലാതിയോടെ കാത്തിരിക്കുന്ന,കേരളം അറിയാനാഗ്രഹിക്കുന്ന,നാടിന്റെ വികസനത്തിനും പുരോഗതിക്കും നാട്ടിലെ പട്ടിണിക്കും ദുരിതങ്ങള്‍ക്കും എല്ലാം പരിഹാരം കണ്ടെത്താനുതകുന്ന സുപ്രധാനമായ ചോദ്യങ്ങള്‍ ഒരിക്കല്‍ക്കൂടി.

    1.ബാലകൃഷ്ണപിള്ള ശരിക്കും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചോ ?
    2.വാളകത്തെ അധ്യാകന്റെ വൈവിധ്യമാര്‍ന്ന മൊഴികളില്‍ ഏതായിരിക്കും സത്യം ?
    3.അധ്യാപകനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ കാര്‍ ഓടിച്ചത് പിള്ളയോ ഗണേശനോ ?
    4.ഇടുക്കിയിലെ സിപിഎം ഏരിയ സെക്രട്ടറി വനിതാ നേതാവിനെ എന്താണ് ചെയ്തത് ?
    5.വിഎസിനെ ഫോണിലൂടെ അധിക്ഷേപിച്ചയാള്‍ എന്തു തെറിയാണ് വിളിച്ചത് ?
    etc ...........

    ----------

    മാധ്യമങ്ങള്‍ ആവശ്യമില്ലാത്തത് ചര്‍ച്ചക്ക് വെക്കുന്നത് അല്ലെ ഒരു മുഖ്യ പ്രശനം .

    ബ്രേക്കുണ്ടോ ന്യൂസേ ഒരു കമ്പി പാര എടുക്കാന്‍ !!!

    ReplyDelete
  15. രാഷ്ട്രിയക്കാര്‍ക്ക്‌ വേണ്ടത്‌ പരസ്പരം പഴിചാരാനൊരു വിഷയം..
    മാധ്യമങ്ങള്‍ക്ക്‌ വേണ്ടത്‌ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ബ്രേക്കിംഗ് ന്യൂസ്‌...കൊടിപിടിക്കാനും തമ്മില്‍ തല്ലി സ്വയം വിഡ്ഢികളാകാനും പൊതുജനം.
    ജനോപകാരപ്രദമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമങ്ങളും ഏറ്റെടുക്കാന്‍ രാഷ്ട്രിയക്കാരും പിന്തുണ നല്‍കാന്‍ ജനങ്ങളും എന്ന് തയ്യാറാകുന്നുവോ അന്ന് ജനാതിപത്യത്തിനു മൂല്യം കൈവരും.

    ReplyDelete
  16. നല്ലൊരു പോസ്റ്റ് ആദ്യപകന്റെ ആസനത്തില്‍ കെട്ടിയത് പാരയോ അതോ.....

    ReplyDelete
  17. ചൂടുള്ള വാര്‍ത്ത എന്നാല്‍ ഇതൊക്കെയാണ് അവരുടെ വിചാരം.

    ലോകത്തിലെ പ്രതിസന്ധികാളോ രൂപയുടെ മൂല്യം താഴുന്നതോ അങ്ങിനെ വിവരം ഉണ്ടാക്കുനന്‍ ഒരു പരിപാടി പോലും കാണുന്നില്ല എന്ന് മാത്രമേ ഒരു ഖേദം ഉള്ളൂ

    ReplyDelete
  18. വന്ന് വായിച്ച് ഇവിടെ കമന്റിയവർക്കും, കമന്റ് മെയിലായും, മെസ്സേജായും അയച്ചവർക്കും നന്ദി..

    പിന്നെ വേണു ഭായ് എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്.. പക്ഷെ അത് രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയമല്ല..!!"ആയിരങ്ങളിൽ ഒരുവൻ" എന്ന നിലയിൽ നല്ലത് നല്ലതെന്നും, ചീത്ത ചീത്തയെന്നും ഞാൻ പറയും; താങ്കളായാലും "പറഞ്ഞുപോകും"

    ReplyDelete
  19. ഒരു മാറ്റം ഇനി കാണാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല..സ്വാര്‍ത്ഥമാണ് ലോകം.. എന്നെ പോലെ തന്നെ.. സ്വന്തം ജീവിതം ബലിയാടാക്കി നല്ല സമൂഹം കെട്ടിപ്പൊക്കാന്‍ ഇനി ആരും ശ്രമിക്കുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല..

    ReplyDelete
  20. അവസാനം ശശി വെറും സസി ആര് ഭരിച്ചാലും ഭരിച്ചു മുടിചാലും ഇതൊക്കെ തന്നെ സംഭവിക്കൂ

    ReplyDelete
  21. വാളകത്തെ അധ്യാപകന്‍റെ വിഷയം അദ്ദേഹത്തിന്റെയും ഉറ്റ ബന്ധുക്കളുടെയും മാത്രം ജീവന്മരണ പ്രശ്നമായി ചുരുങ്ങിപ്പോയി. (കിട്ടിയവന് കിട്ടി അത്രതന്നെ..)

    ഏത് രാഷ്ട്രീയത്തിന്റെയും അന്ത്യ വാക്ക് ഇതാണ് നൌഷാദ് ജീ

    ReplyDelete
  22. പോസ്റ്റ്‌ നന്നായിട്ടുണ്ട്..
    ആശംസകള്‍..

    ReplyDelete
  23. ഇന്നിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു...തഥാസ്തു...!!!

    ReplyDelete
  24. പൊതുജനം കഴുതയല്ല, കഴുതകളെ പോലെ അഭിനയിക്കുകയാ.. അപ്പൊ പിന്നെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടല്ലോ !

    ഈ കമന്റ് ഒരു മില്ല്യൺ ഡോളർ കമന്റാ ട്ടൊ ഭായി. ഇപ്പൊ ഇതുവായിക്കുന്നവർക്ക് കുറച്ചെങ്കിലും മനസ്സിലായിത്തുടങ്ങീട്ടുണ്ടാവും ഞാൻ എന്തു കൊണ്ടാ 'മണ്ടൂസൻ' എന്ന പേര് തിരഞ്ഞെടുത്തത് ന്ന്. മനസ്സിലായില്ലെങ്കിൽ ആദ്യ കമന്റും കൊച്ചുമോളുടെ കമന്റും ഒന്നൂടെ വായിക്കൂ. എന്തേ ?

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!