"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, October 31, 2011

മന്ത്രീടെ മാപ്പിലെ കോപ്പ്..!!





 സ്റ്റാർട്ടും, ആക്ഷനും, ഗ്ലിസറിനും, ലൈറ്റപ്പുമൊന്നുമില്ലാതെ ഗണേഷ്കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ആഴ്ചയിൽ വിവാദമായ(വിവാദമാക്കിയ) ഞരമ്പുരോഗ പ്രസംഗത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് തത്കാലത്തേക്ക് തടിതപ്പി..

ഗണേഷ്കുമാർ എന്ന നടന്റെ അറിവിലേക്ക് ചിലത്:

ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന ഡോ.അബ്ദുൽഖലാമിനെ പോലെ ഉന്നതനായ ഒരു ശാസ്ത്രജ്ഞനെ "മുകളിലേക്ക് മാത്രം വാണം വിടുന്ന വിദ്വാൻ" എന്നും എതിർ സ്ഥാനാർത്ഥിയായ് മൽസരിച്ച വനിതയെ ദ്വയാർത്ഥത്തിൽ "ഇവർ പല കാര്യങ്ങളിലും പ്രശസ്തയാണ്" എന്ന് ഒരു മാതിരി ആക്കി പറയാനും, മരണമടഞ്ഞ ധീരജവാന്റെ ദു:ഖം തളം കെട്ടി നിൽക്കുന്ന വീട്ടിൽ ചെന്ന് "പട്ടാളക്കാരനല്ലായിരുന്നെങ്കിൽ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കില്ലായിരുന്നു" എന്നുമൊക്കെ ആക്ഷേപിക്കണമെങ്കിൽ ഒരു പ്രായവും പക്വതയുമൊക്കെ ആകണം..

അതായത് ഒരു എൺപത് വയസ്സെങ്കിലും കഴിയണം. അല്ലാതെ മോനെ ഗണേശാ
മന്ത്രിയാണെന്ന് വിചാരിച്ചു ഞരമ്പ് രോഗമാണെന്നും കാമഭ്രാന്താ ണെന്നുമൊക്കെ പറഞ്ഞ് അതിന്റെ ഇടയിൽ ആളാകാൻ നോക്കല്ലെ.. കുറച്ച് ബെയിറ്റീം പുള്ളെ... പ്രായമാകട്ടെ..

=================
ഇപ്പോൾ കിട്ടിയത്:

സൗരയൂഥക്കമ്മറ്റി പിരിച്ച് വിട്ട പ്ലൂട്ടോയെ നിരുപാധികം തിരിച്ചെടുത്തിരിക്കുന്നു;

ജയിലിൽ കിടന്ന പിള്ളയെ നിരുപാധികം കേരള സർക്കാർ തുറന്ന് വിട്ടിരിക്കുന്നു.

18 comments:

  1. സൗരയൂഥക്കമ്മറ്റി പിരിച്ച് വിട്ട പ്ലൂട്ടോയെ നിരുപാധികം തിരിച്ചെടുത്തിരിക്കുന്നു;

    ജയിലിൽ കിടന്ന പിള്ളയെ നിരുപാധികം കേരള സർക്കാർ തുറന്ന് വിട്ടിരിക്കുന്നു.
    ആദ്യത്തെത് എനിക്ക് മനസ്സിലായില്ല ... രണ്ടാമത്തെ വിവരം രണ്ടു ദിവസ്സമായി എല്ലാരും പാടി നടക്കുന്നു ... പുറത്തു വിട്ടോ ... നന്നായി ... പ്രഹസനത്തിനു ജയിലും..... പുറത്തു സുഖവാസവും
    ഇനി അത് വേണ്ടല്ലോ

    ReplyDelete
  2. കുറച്ചൊക്കെ തെറി അച്ചുദാനന്ദനും കിട്ടട്ടെ അല്ലെ... ഹ ഹ..
    മാധ്യമ സപ്പോര്‍ട്ടില്ലെങ്കിലും അക്കാര്യത്തില്‍ മാന്യന്‍ പിണറായി തന്നെ....

    നല്ല പോസ്റ്റ് ..

    അല്ല .. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇതെന്ത് പറ്റി ..
    തെറിയോട് തെറിയാണല്ലോ പരസ്പരം..

    ReplyDelete
  3. രാഷ്ട്രീയത്തിലെ ‘ഗണേഷ്കുമാർ ‘എനിയ്ക്ക് പരിചിതനല്ല...ഒരു നടന്‍ എന്ന നിലയ്ക്ക് ഇച്ചിരി കൂടുതല്‍ അറിയാം...
    വേറൊന്നും നിയ്ക്ക് പറയാന്‍ കിട്ടണില്ലാ...ആശംസകള്‍ ട്ടൊ.

    ReplyDelete
  4. വേണുജീ,
    ഈ പോസ്ട്ടിലേതാ മനസ്സിലാവാത്തെ?
    പ്ലൂട്ടോയെ തിരിച്ചെടുത്തതോ?

    എന്നാ കേട്ടോ.
    ഈ പ്ലൂട്ടോ കല്ലിവല്ലിയില്‍ കമന്റിട്ടില്ല. അപ്പത്തന്നെ ചെവിക്കു പിടിച്ചു പുറത്താക്കി.
    ഇപ്പൊ കരഞ്ഞു കാലുപിടിച്ചപ്പോ കണ്ണൂരാന്‍ തിരിച്ചെടുത്തു.
    പുരിഞ്ചിതാ..?

    ReplyDelete
  5. സദാചാരം എല്ലാവാരും വാക്കിലും പ്രവർത്തിയിലും നില നിർത്തിയിരുന്നെങ്കിൽ?

    ReplyDelete
  6. അതെ.. ഇങ്ങനെ പരസ്യമായ് മാപ്പു പറയണമെങ്കില്‍ സംസ്കാരം വേണം.. അതില്ല എന്ന് തെളിയിക്കാനാണ് പലര്‍ക്കും താല്പര്യം.. :)
    പിന്നെ സംസ്കാരമില്ലാത്തവരെ സാംസ്കാരിക കേരളവും, സംസ്കാരത്തിന്‍റെ ഹോള്സെയില്‍ ഫാക്ടറികളായ മാധ്യമങ്ങളും മറ്റ് സംസ്കാരസം'പന്നന്മാരും' എടുത്ത് തലയില്‍ വെക്കുന്നതിന്‍റെ അര്ത്ഥം മാത്രം മന്സ്സിലാകുന്നില്ല...

    നിങ്ങള്‍ മനസ്സിലാക്കിയിടത്ത് കാര്യങ്ങള്‍ തീരുന്നില്ല മാഷേ.. മൂക്കത്ത് വിരല്‍ വെക്കണമെങ്കില്‍ പരപ്പനാടന്‍റെ പോസ്റ്റ് വായിക്കൂ..

    ReplyDelete
  7. നിക്ക് രാഷ്ട്രീയം ഒട്ടും ഇഷ്ടല്ലാത്ത കാര്യാണ് ...മാത്രല്ല കൊട്ടാരക്കരക്കാരി ആയ ഞാന്‍ എന്ത് പറയാന്‍ ...നിങ്ങള്‍ ഒക്കെ പറയുന്നത് വായിക്കാം അത്ര തന്നെ ......

    ReplyDelete
  8. ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ഇവിടെ വായിക്കാന്‍ കഴിഞ്ഞില്ലല്ലോ !

    ReplyDelete
  9. രാഷ്ട്രീയ പോസ്റ്റുകള്‍ വായിക്കമ്പോള്‍ ചിലപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.ഞാന്‍ അരാഷ്ട്രീയവാദി ഒന്നുമല്ല... എന്നാലും ആകെ ഒരു കണ്‍ഫ്യൂഷനാണ്. സത്യം നമ്മളൊക്കെ മനസിലാക്കുന്നതിനും എത്രയോ കാതം അകലെ ആണെന്നു തോന്നും... അപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകം....

    ReplyDelete
  10. @രമേശ് ഭായ്; ഞാൻ ഇത് പോസ്റ്റിയതിന് ശേഷമാണ് വള്ളിക്കുന്നിന്റെയും, പരപ്പനാടന്റെയും പോസ്റ്റുകൾ വായിക്കുന്നത്; സമകാലിക വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ പഴയ വാർത്തകളും കൂടി പെട്ടന്ന് ഓർത്ത് പോയി. അങ്ങിനെ എഴുതിയ ഒരു ആക്ഷേപ ഹാസ്യം മാത്രമാണ് ഈ പോസ്റ്റ്.താങ്കളുദ്ദേശിച്ചത് ഇതിലെ ആശയ സാദൃശ്യമാണോ രാഷ്ട്രീയ ചേരുവയാണോ എന്ന് മനസ്സിലാകുന്നില്ല.. വന്നതിനും തുറന്ന അഭിപ്രായത്തിനും വളരെ നന്ദി..!!

    ReplyDelete
  11. വായിച്ചു തുടങ്ങിയപ്പോഴേക്ക് അവസാനിച്ചു. എല്ലാം പോസ്റ്റ്‌ കളും വായിക്കുന്നുണ്ട്.

    ReplyDelete
  12. ഡോണ്ടൂ... ഡോണ്ടൂ... ഉണ്ണിത്താന്‍ചേട്ടന്‍ വല്ലതും പറഞ്ഞോ? അല്ല വല്ലതും പറഞ്ഞോ...?

    ReplyDelete
  13. വന്ന് വായിച്ച് ലൈക്കിയവർകും, അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയവർക്കും, രാഷ്ട്രീയ പോസ്റ്റ് ആയത് കൊണ്ട് ഇവിടെ അഭിപ്രായിക്കുന്നില്ല എന്നറിയിച്ചവർക്കും, പകരം മെസേജ് വഴി അഭിപ്രായിച്ചവർക്കും, നന്ദി, നമോവാകം..!!

    ReplyDelete
  14. പ്രദീപ് മാഷിനോട് യോജിയ്ക്കുന്നു... സത്യം നാം അറിയുന്നോ?

    ReplyDelete
  15. നാം അറിഞ്ഞത് അർത്ഥം,അറിയാനുള്ളത് പരമാർത്ഥം.
    ആശംസകൾ.

    ReplyDelete
  16. വായില്‍ തോണിയത് വിളിച്ച് പറഞ്ഞ ഒരുത്തന്‍ ഇന്ന് പണി കിട്ടി

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!