"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, September 23, 2011

ഓടിവായോ..!! എലിപ്പനി വന്നേ എലിപ്പനി..!!



അധികൃതർ സമ്മതിക്കുന്നില്ലെങ്കിലും ഈ വർഷം സംസ്ഥാനത്ത് എലിപ്പനി പിടിപെട്ട് അമ്പതിലേറെ പേർ ഇതിനോടകം മരണപ്പെട്ടു എന്നാണ്
അനൗദ്യോഗിക കണക്ക്.

സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഒരു ആരോഗ്യ  പ്രശ്നത്തിൽ ഇടപെടാൻ ആർക്കും സമയമില്ലെ?? അതോ
ആഗ്രഹമില്ലെ?? അവരൊക്കെ തിരക്കിലാണ്..!!

കുത്തക കമ്പനിക്കാർ തന്നിഷ്ടപ്രകാരം പെട്രോൾ വില കൂട്ടിയതിൽ പ്രതിക്ഷേധിച്ച് നമ്മുടെ നാട്ടിൻ പുറത്തെ കടകൾ
പൂട്ടിച്ചും,കേരളത്തിലോടുന്ന ബസുകൾ കത്തിച്ചും, ജന ജീവിതം സ്തംഭിപ്പിച്ച് കൂട്ടിയ വില കുറപ്പിക്കുന്ന തിരക്കിലാണ് ഒരു കൂട്ടർ..!!

ഇനി അടുത്ത കൂട്ടർക്കാണെങ്കിൽ നൂറുകണക്കിന് സംഭവങ്ങളാണ്.. ഒന്നൊതുക്കുമ്പോൾ ഒമ്പത് ജോർജ്മാർ പൊങ്ങി വരും..!!(വണ്ടി ഉരുട്ടി
പോണ്ടെ അണ്ണാ)

ഇനിയൊരു കൂട്ടർ സ്വയം ആസ്ഥാന എലിപ്പനി വിദഗ്ദ്ധൻമാരായി ചമഞ്ഞ് ചാനലുകളിൽ മാറിമാറി മാരത്തോൺ ചർച്ചകളാണ്.. ഒപ്പം
എലികൾക്കുള്ള ഉപദേശങ്ങളും..!!

"ഇതിൽപരമിനിയെന്ത് വേണം എലിപ്പനിക്ക് വിളയാടാൻ..!!"

പ്രദേശങ്ങളിലെ മാലിന്യ നിർമാർജ്ജനം ഉൾപ്പടെ ആരോഗ്യ മേഖലയിൽ അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും
ഉണ്ടായില്ലെങ്കിൽ എലിപ്പനിയുടെ പേരിൽ ഒരു കൂട്ടക്കുരുതിക്ക് കേരളം സാക്ഷിയാകേണ്ടി വരും.. തർക്കമില്ല..!!

---------------------------------------------------------------------------------------------------------------

നോട്ട് ദ പോയിന്റ്..

എലി, കന്നുകാലികൾ, നായ്ക്കൾ, പൂച്ച, കുതിര എന്നിവയുടെ മൂത്രത്തിലൂടെയാണ് എലിപ്പനിയുടെ അണുക്കൾ പരക്കുന്നത്.

കടുത്ത പനിയും ശരീര വേദനയുമാണ് ആദ്യ ലക്ഷണം.

മൂത്ര തടസം, കാലിലും മുഖത്തും നീര്, കണ്ണുകൾ ചുവന്ന് തുടുക്കുക തുടങ്ങിയവയാണ് രണ്ടാം ഘട്ട ലക്ഷണങ്ങൾ; ഈ അവസ്ഥയിൽ രോഗ
ശമനം ചിലപ്പോൾ അസാധ്യമാകും.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതിരോധ ഗുളികകൾ സൗജന്യമായി ലഭിക്കും.

കൈയ്യിലോ കാലിലോ നേരിയ മുറിവെങ്കിലുമുണ്ടെങ്കിൽ വെള്ളത്തിലിറങ്ങി നിന്നുള്ള ജോലികൾ ഒഴിവാക്കണം.

---------------------------------------------------------------------------------------------------------------------

വാൽകഷ്ണം:മുമ്പൊരു പനി മാമാങ്കം കേരളത്തിൽ അതി ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇന്നത്തെ പ്രതിപക്ഷം അന്നത്തെ ഭരണപക്ഷവും, ഭരണപക്ഷം
പ്രതിപക്ഷവുമായിരുന്നു. ആരൊഗ്യ മന്ത്രിയെങ്ങാണ്ട് അമേരിക്കാക്ക് പോയി എന്ന് പറഞ്ഞ് തുള്ളിയ തുള്ളാട്ടം.. എന്നിട്ടും എലിപ്പനി
അറബിക്കടലിൽ ഒലിച്ചു പോകാതെ വീണ്ടും വന്നു..
-----------------------------------------------------------------------------------------------------------------------

11 comments:

  1. പാവം എലി ....

    ആയിരങ്ങളില്‍ ഒരാള്‍ക്കണോ ഈ പനി വരുന്നത് ?
    (ഹല്ലാ .. എന്റെ ഒരു തംശയം ആണേ )

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പറയുക തന്നെ വേണം.. ഉറക്കെയുറക്കെ കലിച്ചു കരയുക തന്നെ വേണം..!!!

    ReplyDelete
  4. എലിയെ പേടിച്ചു കേരളം ചുടണോ????????????

    ReplyDelete
  5. അധികൃതര്‍ ഒന്നും ചെയ്യില്ല ... അത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം . പക്ഷെ ചുറ്റുപാടുകളുടെ ശുചിത്വത്തില്‍ അലസത പുലര്‍ത്തുന്ന നാം നമ്മോടു തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്....

    ReplyDelete
  6. ഈ 'എലിപ്പനി'യെന്ന് പറയുമ്പോള്‍ ഏകദേശം ബ്ലോഗിലെ 'പുലിപ്പനി' പോലെയാണോ?

    വൃത്തികെട്ട അവസ്ഥയിലുള്ള ജീവിതരീതിയാണ് ഇത്തരം രോഗങ്ങളുണ്ടാക്കുന്നത്. ചുമ്മാ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമെന്ത്!

    ReplyDelete
  7. ഈ പനിയെ പേടിച്ചു ഇപ്പോള്‍ എലികള്‍ മാളത്തില്‍ തന്നെ പാവം എലികള്‍ അസുഖം പരത്താന്‍ മറ്റുള്ളവരും പഴി മുഴുവനും എലികള്‍ക്കും

    ReplyDelete
  8. നല്ല പോസ്റ്റ്.വിഷയം ഗൗരവമുള്ളതാണ്.കാലിക വിഷയം തിരഞ്ഞെടുത്തുള്ള ഈ ബോധവല്‍കരണം അഭിനന്ദനാര്‍ഹം!

    ReplyDelete
  9. ആരും ശബ്ദിക്കരുത് എലി പനിയെ പ്രധിരോധിക്കാന്‍ പൂച്ച പനി വൈറല്‍ ലിനെ കുറിച്ച് ചിന്തിക്കാന്‍ നമ്മുടെ പി സി യെ ഏല്‍പ്പിക്കാം

    ReplyDelete
  10. വായനക്കും ലൈക്കിനും അഭിപ്രായങ്ങൾക്കും നന്ദി..!!

    ReplyDelete
  11. ഡല്‍ഹിയില്‍ നിന്ന് ബ്ലാക്ക്‌കാറ്റ്സിനെ ഇറക്കുമതി ചെയ്യുക...

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!