ഉടുതുണിക്ക് മറുതുണിയില്ലാത്ത അരച്ചാൺ വയറിന് നാഴിയരിക്കഞ്ഞിയുടെ വകുപ്പില്ലാത്ത കേരളത്തിലെ ഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണൻമാർ എല്ലാപേരും കൂടി ഒരു രൂപാ കഞ്ഞി കുടിക്കാൻ വെമ്പൽ കൊണ്ട് കേരളാ നിയമ സഭയിലേക്ക് തിരഞ്ഞെടുത്തയച്ചവരിൽ 35 കോടീശ്വരൻമാരും ഉണ്ട്. അതിൽ 30 പാവപ്പെട്ട കോടീശ്വരൻമാരും, സ്വന്തം കൈ കൊണ്ട് ഖാദി വസ്ത്രം തുന്നി മാറ് മറച്ച് നടന്നിരുന്ന ഗാന്ധി എന്ന മനുഷ്യനെ ഇന്നും ആദർശ പുരുഷനായി കൊട്ടിഘോഷിക്കുന്ന "പാവപ്പെട്ടവരുടെ" കോൺഗ്രസ് പാർടി നയിക്കുന്ന UDF ൽ നിന്നുമാണ് എന്നത് വിരോധാഭാസം.
നമ്മൾ പട്ടിണിക്കാരാണെങ്കിലും നമ്മെ ഭരിക്കാൻ പോകുന്നത് കോടീശ്വരൻമാരല്ലെ?? പിന്നെ നമ്മൾ എന്തിന് പേടിക്കണം..
അവസാനം വായിക്കാൻ:
ലോട്ടറി വിഷയം കൊടുങ്കാറ്റായി കഴിഞ്ഞ നിയമ സഭയിൽ ആഞ്ഞടിപ്പിച്ച വി.ഡി. സതീശന്റെ പ്രകടനം ഹൈക്കമാൻഡിന് ഏനക്കേടുണ്ടാക്കിയതുകൊണ്ടാണോ ഇപ്രവശ്യം അദ്ദേഹത്തിന് മന്ത്രിപ്പണി കൊടുക്കാതിരുന്നത്..??
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!