(cartoon courtesy mathrubhoomi)
ഒരു ഭരണ തുടർച്ച പ്രതീക്ഷിച്ചിരുന്ന ഭരണ പക്ഷത്തിനും, ഒരു വമ്പൻ അട്ടിമറി വിജയം കാത്തിരുന്ന പ്രതിപക്ഷത്തിനും ഒരുപോലെ താക്കീത് നൽകിക്കൊണ്ട് തിരിച്ചടി നൽകിയ കേരള ജനത രണ്ടു പക്ഷത്തിനെയും ചിലതൊക്കെ ഓർമിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ മനസ്സിൽ ചിലരെയൊക്കെ തോൽപ്പിക്കണം എന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്.
രണ്ടു രൂപ അരി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ, കുഞ്ഞാലിക്കുട്ടി വിഷയവും തുടർന്നുണ്ടായ പ്രകടനങ്ങളും, ബാലക്രിഷ്ണപിള്ളയുടെ ജയിലിൽ പോക്ക് തുടങി നിരവധി വിഷയങ്ങൾ ജനങ്ങൾ തല നാരിഴ കീറി മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് ഈ ജനവിധിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.
കൂടാതെ അടുത്തിടെയായി മുഖ്യമന്ത്രിയുടെ ചില നിലപാടുകളും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
72 സീറ്റുമായി ഭരിക്കാനിറങ്ങുന്ന പുതിയ മുഖ്യമന്ത്രിക്ക് ഘടക കക്ഷികളിൽനിന്നും ഉണ്ടാകുന്ന കടുത്ത സമ്മർദ്ദ തന്ത്രത്തിന് വഴങ്ങേണ്ടി വരും എന്നതിൽ രണ്ടുപക്ഷമില്ല.
നാട്ടുകാരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ഭരിക്കാതെ സ്വന്തം കീശ വീർപ്പിക്കാനും ഘടക കക്ഷികൾക്കും വേണ്ടി ഭരിച്ചാൽ വരും കാലങ്ങളിൽ ഇരുമുന്നണിക്കുമുള്ള ജനങ്ങളുടെ താക്കീത് ഇതിനേക്കാൾ ശക്തമായിരിക്കും എന്ന് കേരളത്തിലെ രാഷ്ട്രീയ യജമാനൻമാർ മനസ്സിലാക്കുക..!!
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!