"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, May 3, 2011

ഏഷ്യാരളിനെറ്റ് നീണാള്‍ വാഴട്ടെ..!!



വിധി വൈപരീത്യം എന്നു പറയട്ടെ.. കൈരളിയുടെ തലപ്പത്തിരുന്ന് ഏഷ്യാനെറ്റിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തിരുന്ന ജോണ്‍ ബ്രിട്ടാസ് ഒടുവില്‍ എത്തിപ്പെട്ടത് ദൈവം ആരുടെയും പങ്കല്ല എന്ന് പറയുന്നത് പോലെ അതെ ഏഷ്യാനെറ്റിന്റെ അമ്മത്തൊട്ടിലില്‍ തന്നെ..
ഒരിടത്തുനിന്നിറങിയാല്‍ (ഇറക്കി വിട്ടാല്‍..?) കയറിക്കിടക്കാന്‍ മറ്റൊരു മുറി..!!
ഉളുപ്പില്ലാതെ കയറി വരുന്നയാള്‍ക്കും, വന്നത് ആരാണെന്നറിഞ്ഞുകൊണ്ട് സ്വീകരിച്ചവനും സ്ഥാപിത താല്‍‌പര്യങ്ങള്‍ മാത്രമല്ലെ ഉള്ളത്?? പൂരണമില്ലാത്ത ഇത്തരം സമസ്യകള്‍ക്ക് മുന്നില്‍ പ്രേക്ഷകന്‍ എന്നും പ്രേക്ഷകന്‍ തന്നെ..!!
ഇനി അറിയെണ്ടത് ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിന്റെ വഴിക്ക് പോകുമൊ അതൊ ഏഷ്യാനെറ്റ് ജോണ്‍ ബ്രിട്ടാസിന്റെ വഴിക്ക് പോകുമോ??


2 comments:

  1. ഏയ്‌, രണ്ടാമത്തേതിന് ഒട്ടും സാധ്യതയില്ല. അത്, {ഏഷ്യാനെറ്റ} നമ്മുടെ താമരയിതളില്‍ സുഖ നിദ്രയിലാണ്ടു കഴിയും. അതത്രേ വിശാല കാഴ്ചപ്പാടും ദേശീയതയും...!!

    ReplyDelete
  2. കൈരളി ജോണ്‍ ബ്രിട്ടാസിന്റെ വഴിയെ പോയത് കൊണ്ടാവണം , പാര്‍ട്ടി ചവിട്ടി പുറത്താക്കിയത് - ഏതായാലും ഏഷ്യാനെറ്റ്‌ അങ്ങനെ വഴി പിഴച്ചു പോകുമെന്ന് തോന്നുന്നില്ല

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!