കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.. വോട്ടുകൾ പെട്ടിക്കുള്ളിലായി.ഇനി കാത്തിരിപ്പിന്റെ നാളുകൾ.. ഭരണ തുടർച്ച ഉണ്ടാകുമോ? ഭരണ മാറ്റം ഉണ്ടാകുമോ? യഥാർത്ഥ ഫലം അറിയാൻ മെയ് 13 ആകണം..
ഇനി ചാനലുകാരുടെ ഊഴം..!!
പെട്ടിക്കുളിലായ വോട്ടിന് മുകളിൽ കയറിയിരുന്ന് ചാനലുകാർ തട്ടുപൊളിപ്പൻ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പെട്ടിക്കുള്ളിലെ ഭൂതം ഇടതനൊ? വലതനൊ? അഭ്യൂഹങ്ങൾ, വാഗ്വാദങ്ങൾ, ഊഹാപോഹങ്ങൾ, പൈതഗോറസിനെ വെല്ലുന്ന കണക്ക് സിദ്ധാന്തങ്ങൾ ആകെ കോലാഹലം.. ഇപ്പോഴത്തെ പോക്കനുസരിച്ച് മെയ് 13 ന് മുമ്പ് തന്നെ നമ്മുടെ ചാനലുകാർ വോട്ടെണ്ണി മന്ത്രി സഭ രൂപീകരിച്ച് ഭരണം തുടങ്ങാനുള്ള സാധ്യത ഉണ്ട്.
ഓരോ ചാനലുകാരും അര മണിക്കൂർ പരിപാടികൾ തട്ടിക്കൂട്ടാനുള്ള തത്രപ്പാടുകൾ ഒരു ശരാശരി പ്രേക്ഷകന് മനസ്സിലാകും. പരിധി വിട്ടുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങളിൽ വായ വലിച്ച് കീറിയുള്ള ചിരിയുമായി വിടുവായത്തം വിളിച്ചു പറയാൻ തയ്യാറായി വരുന്ന ഓരോ രാഷ്ട്രീയ പാർടിക്കാരുടെയും ആസ്ഥാന ചർച്ചാ വിദഗ്‍ദ്ധരെ നമിക്കണം..!!
ചാനല ചര്‍ച്ചകള്‍ പ്രഹസനങ്ങള്‍...പക്ഷെ ചില വിഭാഗങ്ങളെ സ്വാധീനിക്കും എന്തെ..
ReplyDeleteപ്രിയ നൗഷാദ് ഭായ്...
ReplyDeleteഇപ്പോഴാണു കുവൈത്തിലുള്ള ഇങ്ങനെ ഒരു ബ്ലോഗറെ വായിക്കുന്നത്.
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഒന്നു പരതിയപ്പോൾ ആണു തടഞ്ഞത്...
ഞാനും ഇവിടെ കുവൈത്തിൽ തന്നെ...
പോസ്റ്റ് നന്നായി.. ചുരുങ്ങിയ വാക്കുകളിൽ വലിയ കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ സാധാരണ ഗതിയിൽ വായനക്കാർ കൂടേണ്ടതാണു. പക്ഷെ ഇവിടെ അതു കാണുന്നില്ല... മാർക്കറ്റിംഗ് (പുതിയവ) ഒന്നും പരീക്ഷിക്കാത്തതാവും ചിലപ്പോൾ കാരണം...
ഭാവുകങ്ങൾ...
എന്നെ 99793891 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണു.