"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, December 2, 2011

പുണ്ണാക്കും പുളിങ്കുരുവും ഇനി ബഹുരാഷ്ട്രക്കടകൾ വഴി മാത്രം..!!


ചില്ലറ വ്യാപാരശാലകളും പലചരക്ക് കട പ്രസ്ഥാനങ്ങളും ഇൻഡ്യയുടെ ഭൂപടത്തിൽ നിന്നും ബഹുരാഷ്ട്ര കുത്തകകൾ മാന്തിപ്പറിച്ച് കൊണ്ട്
പോകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.

പനകയറിയും, ഒട്ടകത്തിന്റെ ചവിട്ട് കൊണ്ടും ഗൾഫിൽ ഉണ്ടാക്കിയ പത്ത് പുത്തൻ നാട്ടിൽ കൊണ്ട്‌വന്ന് ചില്ലറവ്യാപാരം തുടങ്ങിയ
അയ്മുക്കാന്റെ കടയും ലവൻമാര് പൂട്ടിക്കും എന്നാണോ ഇവരൊക്കെ പറയണത്??

കേരളത്തിൽ മാത്രം 15 ലക്ഷത്തോളം ചില്ലറ വ്യാപാരികളും അവരെ ചുറ്റിപ്പറ്റി നാലിരട്ടിയോളം അനുബന്ധ തൊഴിലാളികളും  ജീവിച്ച്പോരുന്നുണ്ട്.

കേരളത്തിന്റെ അതിർത്തി വിട്ട് ഉള്ളിലോട്ട് കേറാൻ കുത്തകകൾക്ക് മോഹം വല്ലതുമുണ്ടെങ്കിൽ അത് കൈയ്യിലിരിക്കട്ടെ എന്നാണ് കുഞ്ഞാപ്പ
പറേണത്.. കണ്ടറിയാം..!!

ഇതിനെ നഖശിഖാന്തം എതിർക്കുന്ന, കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റിനെ സ്തംഭിപ്പിച്ച് നിർത്തിയിരിക്കുന്ന പ്രതിപ്പക്ഷ പാർട്ടികളോട് ഒരു ചോദ്യം;

കാലം മാറുന്നതനുസരിച്ച് ജീവിത രീതികൾ മാറണ്ട എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്; പണം മുടക്കുന്ന ഉപഭോക്താവിന്, ഗുണമേൻമയുള്ള
അന്താരാഷ്ട്ര ഉൽപന്നങ്ങൾ നമ്മുടെ വിപണിയിലും സുലഭമായി കിട്ടുന്നതിനെ പ്രോൽസാഹിപ്പിക്കുകയല്ലെ വേണ്ടത്??
80 കളിൽ കമ്പ്യൂട്ടർ വന്നപ്പോൾ യുവജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടും എന്ന് പറഞ്ഞ് സമരം ചെയ്ത നിങ്ങൾ ഇപ്പോൾ ഉറങ്ങുന്നതും
പെടുക്കുന്നതും കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നതിനനുസരിച്ചല്ലെ??

അങ്ങിനെയുള്ള നിങ്ങളുടെ ഇപ്പോഴത്തെ ഈ എതിർപ്പ് നാളത്തെ തലമുറയുടെ മുന്നിൽ പ്രതിഷേധത്തിനിടയാക്കില്ലേ??

കടലിനക്കരെ നിന്നും ഈ വമ്പൻ ഭീമൻമാരെ ഇക്കരെയിറക്കാൻ പച്ചക്കൊടി കാട്ടിയ കേന്ദ്രസർക്കാരിനോട് മറ്റൊരു ചോദ്യം;

ഈ ഭീമൻമാർ വിഴുങ്ങുന്നതോടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയുള്ള വ്യാപാരികളേയും അനുബന്ധ തൊഴിലാളികളേയും പുനരധിവസിപ്പിക്കുന്ന എന്ത് പദ്ധതിയാണ് നിങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്?? ഇതു ഇൻഡ്യൻ പരമ്പരാഗത വ്യാപാരത്തിന്റെ സർവ്വനാശത്തിനല്ലെ വഴിവക്കൂ..??


ആശങ്ക: ഇനി കർഷക ആത്‌മഹത്യകൾക്ക് പകരം ചില്ലറ വ്യാപാരികളുടെ ആത്‌മഹത്യകളാണോ രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്??

24 comments:

  1. കടലിനക്കരെ നിന്നും ഈ വമ്പൻ ഭീമൻമാരെ ഇക്കരെയിറക്കാൻ പച്ചക്കൊടി കാട്ടിയ കേന്ദ്രസർക്കാരിനോട് മറ്റൊരു ചോദ്യം;

    ഇന്ത്യ മുഴുവന്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അലയടിക്കുകയാണ്

    ReplyDelete
  2. ഇന്ത്യയില്‍ ഉള്ള 120 കോടി ജനങ്ങളില്‍ 80 കോടി ജനങ്ങളും ലോവേര്‍ ക്ലാസ്സ്‌ / ലോവേര്‍ മിഡില്‍ ക്ലാസ്സ്‌ വിഭാഗത്തില്‍ പെട്ടതാണ് . അവര്‍ക്കാവശ്യം ഗുണമേൻമയുള്ള അന്താരാഷ്ട്ര ഉൽപന്നങ്ങൾ അല്ല , കുറഞ്ഞ കാശിനു ലഭിക്കുന്ന ഉൽപന്നങ്ങൾ ആണ് ( ഐ മീന്‍ quantity ആന്‍ഡ്‌ not ക്വാളിറ്റി ).
    ഇത് മനസ്സിലാക്കാന്‍ നിയമം പാസ്‌ ചെയ്യാന്‍ നില്‍ക്കുന്ന എം . പി മാര്‍ക്ക് അറിയില്ലാലോ . അവരുടെ മാസ ശമ്പളം 90000 രൂപ അല്ലെ , എന്തും ആവാം !
    മാസo 5000 - 8000 ഉള്ളവരുടെ ഗതി !!! അതോഗതി

    കുത്തകകള്‍ വരുന്നത് സാധനത്തിനെ ബ്രാന്‍ഡ്‌ ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ , മലയാളികള്‍ പൊങ്ങച്ചം കാണിക്കാന്‍ ബ്രാന്‍ഡ്‌നു പിന്നാലെ പോകുന്നത് ഊഹിക്കാമല്ലോ , അപ്പൊ ചെറുകിട കച്ചവടക്കാര്‍ ... തദൈവ

    ReplyDelete
  3. aana pokumpol pattikal kurakkum; aanakkenthu sambhavikkum ? delhiyile settumaarkkum, keralathile ellaa party jeevikalkkum ithu ariyaam. ee pattikale valarthunnavar ennu unarum...?

    ReplyDelete
  4. ഇവിടെ കാര്യ ഗൌരവ ചര്‍ച്ചകള്‍ മാത്രമേ നടക്കുള്ളൂല്ലേ..?

    നല്ല മനസ്സ്...ആശംസകള്‍ ട്ടൊ..!

    ReplyDelete
  5. യൂനുസ് കൃത്യമായി പറഞ്ഞിരിക്കുന്നു. ഇക്കയും..!!!

    ReplyDelete
  6. ഒക്കെ കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടവര്‍. :(

    ReplyDelete
  7. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഏതെങ്കിലും ഒരു പുരോഗതിയുണ്ടോ??

    ആരെങ്കിലും എന്തെങ്കിലുമൊക്കെ നേടു മ്പോൾ ാാർക്കെങ്കിലും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുക എന്നത് സ്വാഭാവികം....

    വാൾമാർട്ടും വമ്പന്മാരും വരട്ടെ.... നമ്മുടെ നാട്ടിൻപുറങ്ങളിൽ റിലയൻസു പോലെയുള്ളവ പൂട്ടിക്കെട്ടിയ പോലെ ഒത്തു നിന്നാൽ വാൾമാർട്ടിനെയും ??!! :)

    ReplyDelete
  8. ഇമ്മടെ കൂള്‍ തന്ന കമെന്റ് തന്നെ ധാരാളം മതി ഈ പോസ്റ്റിനു

    ReplyDelete
  9. ഇതില്‍ ആശങ്കപെടാന്‍ ഒന്നും ഇല്ല ...
    ഈ പരിപാടി ഇന്ത്യയിലെ പല ഗ്രാമങ്ങളിലും റിലയന്‍സ് പോലുള്ളവര്‍ നടത്തി പോളിഞ്ഞതാ .
    ഗ്രാമ ജനത എന്ന് വേണ്ട മൊത്തം ഇന്ത്യന്‍ ജനത കൊടുക്കുന്ന കാശിന്റെ വിലക്കുള്ള മുതല്‍ കിട്ടണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ ആണ് .
    ബ്രാന്‍ഡുകള്‍ നോക്കി വാരി കോരി പൈസയെറിയുന്നവര്‍ അത് പോലെ വാരി കോരി കിട്ടുന്നവരാണ്. അത് വെറും മുപ്പത് ശതമാനത്തിനു താഴെയാണ് .
    എന്തായാലും കാര്യങ്ങള്‍ നന്നായി പറഞ്ഞതിന് ആശംസകള്‍ ...

    ReplyDelete
  10. ജനങ്ങള്‍ക്ക്‌ കത്തി വെക്കാന്‍ നടക്കുന്ന കുത്തകകളും...ജനങ്ങള്‍ തിരഞ്ഞെടുത്ത മലപ്പുറം കത്തികലായ നേതാക്കന്മാരും...പാവം പൊതു ജനം വെറും മന ഗുനാന്മാര്‍ ...

    ReplyDelete
  11. സാധന സാമഗ്രികളുടെ വില നിശ്ചയിക്കാനുള്ള അവകാശവും കൂടി കൊടുത്താല്‍ ബഹു വിശേഷമാകും. ഒരു രൂപയുടെ അരിപോലും കിട്ടാക്കനിയാകും.. വേണുവേട്ടന്‍ പറഞ്ഞത് പോലെ പരീക്ഷിച്ചു പാളിയതാനെങ്കില്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ കുത്തകകള്‍ രക്ഷപ്പെടും. കുത്തകകളോടു ഭരണാധികാരികളുടെ കുത്തക വല്ലാത്തൊരു പണ്ടാര്‍ക്കെട്ടു തന്നെ..

    ReplyDelete
  12. വലിയ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒന്നും അറിയാത്ത ഞാന്‍ എന്ത് പറയാന്‍ ആകെ പറയാന്‍ ഉള്ളത് യൂനുസ്‌ കൂള്‍ ആയി പറഞ്ഞു ...ഇനി അടുത്ത ചര്‍ച്ചക്ക്‌ വല്ലതും പറയാന്‍ സാധിക്കുമോന്നു നോക്കട്ടെ ......

    ReplyDelete
  13. ആയിരങ്ങളില്‍ നിങ്ങള്‍ ഒരുവന്‍ മാത്രം ഇത്തരം ആനുകാലിക വിഷയങ്ങള്‍ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നു...പരപ്പനാടന്‍ എപ്പോഴും ഉണ്ടാകും കൂടെ. (കുടുങ്ങുന്നത് വരെ )

    ReplyDelete
  14. ഭാഹുരാഷ്ട്ര കുത്തകകള്‍ തുലയട്ടെ ,സാതരണക്കാരുടെ വയറ്റത്തടിക്കാന്‍

    ReplyDelete
  15. ഏതിനും രണ്ടു വശമുണ്ടല്ലോ... കുറെ തൊഴില്‍ സാധ്യത ഉണ്ടാവും, പക്ഷെ കുറെ പേരുടെ കഞ്ഞിയില്‍ പാറ്റയിടലും ആവും.. എന്നാലും 30% ഇന്ത്യന്‍ products വില്‍ക്കണം (അങ്ങനെയനെന്നാണ് ഓര്‍മ ) എന്ന സ്ഥലത്ത് ഒരു അമ്പതു ശതമാനം എന്ന് വച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു..

    ReplyDelete
  16. ഒരു ബഹുരാഷ്ട്ര കുത്തകയും ഇവിടെ ഒരു ചുക്കും ചെയ്യാന്‍ പോണില്ലാ...

    നാട്ടില്‍ മോര്‍(more) ന്റെ ഒരു കട വന്നപ്പോ വല്ല്യ സമരം... അവസാനം അവര്‍ ബ്രാഞ്ച് ഓപ്പണ്‍ ചെയ്തു... എന്നിട്ടെന്താ... പലചരക്ക് കടയിലെ കച്ചവടം ഒട്ടു കുറഞ്ഞുമില്ല... 8000 Sq ഫീറ്റില്‍ തുടങ്ങിയ "മോര്‍" ഇപ്പൊ 3000 Sq ഫീറ്റ്‌ ആയിക്കുറച്ചു... പകുതി ജീവനക്കാരേം പിരിച്ചു വിട്ടു... ഉടനെ പൂട്ടും എന്നും കേള്‍ക്കുന്നു... പലചരക്ക്കാരന് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല പുള്ളി കട ഒന്നൂടി അങ്ങ് വിപുലപ്പെടുത്തിയേ ഉള്ളൂ... സാധാരണക്കാരന്‌ ഇപ്പോഴും പ്രിയം അല്പം വില പേശാന്‍ പറ്റുന്ന, അത്യാവശ്യത്തിനു പറ്റു തരുന്ന പലചരക്ക് കടകള്‍ തന്നയാണ്... വല്ല്യ കട തേടി പോകുന്ന പണ ചാക്കുകള്‍ ഇവിടെ ഇല്ലേലും ഉള്ളെടെത്തു തേടി ചെന്ന് മേടിക്കും... പിന്നെ ഇത് കൊണ്ട് നാലു പേര്‍ക്ക് തൊഴില്‍ കിട്ടും അത്ര തന്നെ...

    ReplyDelete
  17. ആനുകാലിക വിഷയങ്ങളെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ഒരു നല്ല ലേഘനം!!

    ReplyDelete
  18. ഹോ എനിക്ക് തോന്നുന്നത് ആ പ്രണബ് മുഖർജി എന്റെ പോസ്റ്റ് വായിച്ചു എന്നാണ്.. ദേ കണ്ടില്ലേ ഇപ്പോൾ സർവ കക്ഷിയോഗം വിളിക്കുന്നു..എല്ലാ കക്ഷികളിലും സമവായം ഉണ്ടാക്കിയതിന് ശേഷമേ ഇനി ചില്ലറ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കൂ.. അതുവരെ വെടിനിർത്തൽ..

    ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ സ്നേഹിതർക്കും നന്ദി.. ഒപ്പം മെസേജ് അയച്ച് വിയോജിപ്പ് പ്രകടിപ്പിച്ച സ്നേഹിതന്മാർക്കും നന്ദി..

    ReplyDelete
  19. ആനുകാലിക വിഷയാം കൈകാര്യം ചെയ്തതിനു ആശംസകള്‍
    ഇത്തരം വിഷയങ്ങള്‍ ഇനിയും നന്നായി അവതരിപ്പിക്കാന്‍ ശ്രമിക്കുക

    ReplyDelete
  20. ഈ അധിനിവേശ കമ്പോള കുത്തകകള്‍ക്കെതിരെ പ്രികരിക്കുക തന്നെ.താങ്കള്‍ക്ക് നന്ദി ...

    ReplyDelete
  21. മലയാളിയുടെ ഒരു പൊതു സ്വഭാവം അനുസരിച്ച്, എവിടെ ലാഭം ഉണ്ടോ അവിടെ പോയി വാങ്ങാന്‍ ശ്രമിക്കും. അങ്ങനെ നോക്കുമ്പോള്‍ മത്സരം ഉപഭോക്താവിന് നല്ലതല്ലേ.

    കുറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.കുറെ നിയന്ത്രണങ്ങളോടെ ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!