നമ്മുടെ പ്രധാന മന്ത്രി ഇയ്യിടെ ഒരു ഘഡാ ഘഡിയൻ പ്രസ്താവന നടത്തി..
"അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ലക്ഷണമാണ്"
ഉള്ളതായിരിക്കും അല്ലേ..??
ഇദ്ദേഹം വെറും പ്രധാനമന്ത്രി മാത്രമല്ല. ലോകബാങ്കിലും മറ്റും സേവനമനുഷ്ടിച്ചിട്ടുള്ള ധനകാര്യ വിദഗ്ധനുമൊക്കെയാണ് ..അപ്പോൾ വെറും ഉഡായിപ്പ് പ്രഖ്യാപനം അല്ലായിരിക്കും.. ഇതിലെന്തെങ്കിലും കാണും.. നമ്മള് പാവങ്ങക്ക് എന്തരറിയാം..എന്തരോ എന്തോ..??
ഈ സിദ്ധാന്തം ശെരിയാണെങ്കിൽ മത്തായിയുടെ സംശയങ്ങൾ ആര് തീർത്ത് കൊടുക്കും..
സംശയം ഒന്ന് മത്തായി വക: പന്നിപ്പനി, എലിപ്പനി, വരട്ട് ചൊറി തുടങ്ങിയ കണാകുണരോഗങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ച് വരുന്നത്
നമ്മുടെ ആരോഗ്യമേഖലയുടെ വളർച്ചയാണ് സൂചിപ്പിക്കുന്നത്; തന്നീ അണ്ണാ..???
സംശയം രണ്ട് മത്തായി വക: പീഠനം, ബലാൽസംഗം, പിടിച്ച് പറി, ക്വട്ടേഷൻ എന്നിവ അടിക്കടി കൂടിക്കൂടി വരുന്നത്; നമ്മുടെ ക്രമസമാധാന
പാലന രംഗം വളർന്ന് പന്തലിച്ചത് കൊണ്ടാണ്; ശെരിയാണാ അണ്ണാ..??
സംശയം മൂന്ന് മത്തായി വക: ജയിലിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കന്മാരുടേയും, കേന്ദ്ര മന്ത്രിമാരുടെയും എണ്ണം കൂടിക്കൂടിവരുന്നത്;
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി ഇത്രക്കും വളർന്നിട്ടാണ് അല്ലീ അണ്ണാ..?
(മതി..മതി.. മത്തായി.. ബാക്കി വായിക്കുന്നോര് ഊഹിച്ചോളും..)
അണ്ണാ ഇത് ഒരു ഒനൊന്നര സിദ്ധാന്തം തന്ന കേട്ടാ..!!
മത്തായിയ്ക്ക് ഒരു വട്ടണാത്ര വിസ (ആജീവനാന്തം) കൊടുത്താൽ വിട്ടുതരാമോ, നൗഷാദേ!
ReplyDeleteതകർപ്പൻ!
ha ha kalakki ikkaa
ReplyDeleteഇമ്മാതിരിയുള്ള സിദ്ധാന്തങ്ങള്‍ കൂടുന്നത് ഇന്ത്യക്കാര്‍ക്ക് ബുദ്ധി കൂടുന്നതിന്റെ ലക്ഷണമാണോ അതോ കുറയുന്നതിന്റെ ലക്ഷണമാണോ... ??
ReplyDeleteമത്തായിമാര്‍ ഇങ്ങനെ സംശയങ്ങള്‍ ചോദിക്കുന്നത് എന്തിന്റെ വളര്‍ച്ചയെയാണാവോ സൂചിപ്പിക്കുന്നത്...
ReplyDeleteസംഗതി കലക്കീട്ടോ
നൌഷാദ് ബായി ഒന്നും കരുതരുത് പോര ട്ടോ
ReplyDeleteഅങ്ങോര്‍ക്ക് ഏതായാലും വില കുത്തനെ കീഴ്പോട്ട് ...
ReplyDeleteഈ നാട്ടിലെ സാധാരണ ജനങ്ങള്‍ പെട്രോല്‍ വിലവര്‍ദ്ധനവിലും മറ്റു സാധനങ്ങളുടെ വിലക്കയറ്റത്താലും ജീവിക്കുവാന്‍ കഴിയാതെ പെടാപ്പാട് പെടുന്നത് മനസ്സിലാവാത്ത ഏറ്റവും മഹാനായ ഇന്ത്യയുടെ പ്രധാനമന്ത്രി.ഇദ്ദ്യേം ഒരു 50 കൊല്ലമെങ്കിലും നമ്മളെ ഭരിച്ച് ജീവിക്കണം..തെണ്ടികളായാ സാധാരണക്കാരെല്ലാം ചത്തുതൊലഞ്ഞ് അംബാനി ശ്രേണിയിലുള്ള ജനങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരിന്ത്യയെന്ന മനോജ്ഞസ്വപനവും പേറി...ജയ് ഹിന്ദ്
ReplyDeleteവരട്ടെ ഇനിയും......................
ReplyDeleteതികച്ചും ന്യായമായ സംശയങ്ങള്‍ .....
ReplyDeleteഅത് കൂടി പറഞ്ഞു കൊടുക്കാനുള്ള ബാധ്യത ആദ്യം പറഞ്ഞ സൂത്രം അവതരിപ്പിച്ചവര്‍ക്കില്ലേ ?
കയ്യിൽ (കൈപ്പത്തി) കുത്തിയ നാട്ടാരേ..നെഞ്ചിൽ കുത്തി ചത്തോളൂ..
ReplyDeleteഇത് സൂപ്പര്‍ ആയിട്ടുണ്ടല്ലോ. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഒരു മത്തായി എങ്കിലും ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.
ReplyDeleteകോട്ടയത്ത് മൊത്തം എത്ര മത്തായിമാരുണ്ട് ?
ReplyDeleteമറുപടി ഞാന്‍ അവരോടു പറഞ്ഞോളാം :)
എല്ലാ തലങ്ങളിലും വളര്‍ച്ച തന്നെ... കീശയ്ക്ക് മാത്രം വരള്‍ച്ച...
ReplyDeleteബാക്കി വായിക്കുന്നോര് ഊഹിച്ചോളും...
ReplyDeleteഉം നടക്കട്ടെ...
വായിച്ച് അഭിപ്രായം ഇവിടെയും മെയിലിലും പറഞ്ഞവർക്ക് നന്ദി..!!
ReplyDelete@കൊമ്പൻ; എഴുത്തിന്റെ മോശത്തരമാണോ, അതൊ ആശയത്തിന്റെ പോഴത്തരമാണോ,എങ്ങനെ പോര എന്ന് അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു;
എയുത്തിനു ഒരു പൂര്‍ണത വന്നിട്ടില്ല എന്നതാണ് എനിക്ക് തോന്നിയത്
ReplyDeleteപൂര്‍ണത വന്നിട്ടില്ല എന്നുപറഞ്ഞത് ഈ പോസ്റ്റിന്റെ കാര്യത്തില്‍ മാത്രമാണ്
ReplyDeleteഅല്ലെങ്കില്‍ നൌശാടില്‍ നിന്ന് പ്രതീക്ഷിച്ചത് ലഭിക്കാത്തതും ആവാം
@കൊമ്പൻ എന്റെ ഈ ബ്ലോഗിന്റെ രീതി ഞാനുദ്ദേശിക്കുന്നത് ഒരു ആക്ഷേപ ഹാസ്യ സറ്റയർ ആണ്, ഒരു ലേഖന രീതി അല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ.. വിലപ്പെട്ട അഭിപ്രായത്തിന് ആയിരം ലൈക്ക്..!!
ReplyDeleteഅടുത്തതിൽ ഉഷാറാക്കാന് ശ്രമിക്കാം, എന്തേ..!!
ഇതേതാണ്ട് അവാര്‍ഡു പടം പോലെ ആയല്ലോ.ബാക്കിയുള്ളത് ഊഹിചെടുതോണം .
ReplyDeleteഇങ്ങനെ ഒരു പ്രധാന മന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യം
ReplyDeleteഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ലായിരുന്നു.....
ReplyDeleteവല്ല്യപ്പന് അടുപ്പിലും ആവാമല്ല്യോ..!
ReplyDelete