"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, December 30, 2011

കൊച്ചിക്കുണ്ടൊരു മെട്രോ കുഞ്ഞാട്..!!


കൊച്ചിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നിർമാണ ചുമതലയിൽ നിന്നും "ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)" പിൻമാറുന്നു.. ഈ മേഖലയിൽ നിർമാണ പരിജ്ഞാനമുള്ള ഇ.ശ്രീധരൻ എന്ന മലയാളി തലപ്പത്തിരിക്കുന്ന DMRC യെ നിർമാണ ചുമതലകൾ ഏൽപ്പിക്കാം എന്ന കരാറിൻമേൽ പ്രാരംഭ ജോലികൾ തുടങ്ങിയിരുന്നു.

എന്നാൽ പഞ്ചായത്ത് കരാർപണി, റോഡ് പണി, പാലം പണി, എന്ന് വേണ്ട അല്ലറ ചില്ലറ "ചിക്ലി" തടയുന്ന സകലമാന മരാമത്ത് കരാർ പണികളെയും പോലെ ഭീമൻ കൊച്ചി മെട്രോയുടെ കരാറിൽ നിന്നും രണ്ട് തലമുറക്കെങ്കിലും ജീവിക്കാനുള്ളത് "തടയും" എന്ന കുളിരു കോരുന്ന സത്യം മനസിലാക്കിയ ഈ "വിദഗ്ദ്ധ മേഖലയിലെ" തിമിംഗലങ്ങൾ, പണി കൈവിട്ട് പോകും എന്ന് തോന്നിയാൽ മിണ്ടാതിരിക്കുമോ??

ഉടൻ സർക്കാർ വക "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എന്ന കമ്പനി രൂപീകരിച്ച് ഇപ്പോൾ കൊച്ചി മെട്രോയുടെ പണി ചെയ്യിപ്പിക്കുവാൻ പുതിയ ആഗോള കരാർ വിളിക്കാൻ പൊകുന്നു..

4427 കോടി രൂപയുടെ ഒരു വമ്പൻ പ്രൊജക്ട് ഡൽഹി കമ്പനി കൊത്തിക്കൊണ്ട് പോയാൽ പാന്റിന് വെളിയിൽ വയറും ചാടിപ്പിച്ച് നിൽക്കുന്ന കേ.ഗ.എൻജിനീയറൻമാരായ താപ്പാനകൾക്ക് ഉറക്കത്തിൽ ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കം നഷ്ടപ്പെടില്ലേ....??

നാട്ട് നടപ്പ് അനുസരിച്ച് മൊത്തം തുകയുടെ 20% എങ്കിലും പലവഴിയിൽ ഇത്തരക്കാരുടെ കീശയിലെത്തുകയാണ് പതിവ്. DMRC കരാറുകൾ ഏറ്റെടുക്കുന്നതോടെ അതിനുള്ള വഴികൾ അടയും എന്ന് ഉൾവിളിയുണ്ടായ ചില കേമൻമാരുടെ കുരുട്ട് ബുദ്ധിയാണ് ഡൽഹി മെട്രോയെ ചവിട്ടി പുറത്താക്കാനുള്ള നാടകങ്ങൾക്ക് തിരക്കഥ എഴുതിയതെന്ന് പിന്നാമ്പുറ സംസാരമുണ്ട്.

പരിചയ സമ്പന്നരായ ഡൽഹി മെട്രോ കമ്പനി നാല് വർഷം കൊണ്ട് കൊച്ചിയിൽ മെട്രോ ഓടിപ്പിക്കും എന്ന് വാക്ക് തന്നിരുന്നു..

ഒരു മുൻപരിചയവുമില്ലാത്ത കേരള സർക്കാരിന്റെ "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എത്ര നാളെടുക്കും..?? കുറെ സർക്കാർ എൻജിനീയറൻമാർ കൂടി ചേർന്നാൽ മെട്രോ ഓടുമോ?? കാത്തിരിക്കാം..!!

22 comments:

  1. ഓടും ഓടും കുറെ ഓടും.... മെട്രോ അല്ല... പണി കുറെ കൊല്ലം ഓടും... പിന്നെ അത് അവിടെ നില്‍ക്കും

    ReplyDelete
  2. ഉം ഉം മെട്രോ ഉടന്‍ ഓടും ..ഒരുങ്ങി ഇരിക്കാം ..

    ഇക്കാക്കും ഫാമിലിക്കും പുതുവല്‍സരാശംസകള്‍ ..

    ReplyDelete
  3. മെട്രോ ഓടുമോ?? കാത്തിരിക്കാം..!!

    ReplyDelete
  4. ഉം ഉം മെട്രോ ഉടന്‍ ഓടും ..ഒരുങ്ങി ഇരിക്കാം ..കൊച്ച് മോളുടെ അഭിപ്രായത്തിന്റെ താഴെ എന്റേയും പെരുവിരലടയാളം.....

    ReplyDelete
  5. നടക്ക്കും പക്ഷെ കുറെ കാലത്തിനു ശേഷം അപ്പോള്‍ വേറെ പുതിയ എന്തെങ്കിലും മറ്റിടങ്ങളില്‍ വന്നിട്ടുണ്ടാകും എന്തെ ..

    ReplyDelete
  6. chothikkanum parayanum ulla numma kai ketti nikkumbo aanunga saamaanam kondu pokum chettaa.

    ReplyDelete
  7. ഇവിടേ മെട്രോ ഓടി...അവിടെ ഓടുമോ എന്തോ....നമുക്ക് കാണാലോ... :)

    ന്റ്റേം പുതുവത്സരാശംസകള്‍ ട്ടൊ...!

    ReplyDelete
  8. ഈ കുഞ്ഞാടുകളെയെല്ലാം എവിടേന്ന് തെളിച്ച് കൊണ്ടു വരുന്നൂ ഇക്കാആആആ..... :)

    ReplyDelete
  9. വൻ “സാധ്യതകൾ” ഉള്ള പ്രോജക്ടാണ്. കൈവിട്ടുപോയാൽ പറയാനുണ്ടോ? കോടികളുടെ ഡീലിംഗ് ആണ്. ഹെന്റമ്മേ, എനിക്കിപ്പം അഴിമതി നടത്തണം!

    ReplyDelete
  10. ചുമ്മാതല്ല..ജനങ്ങളെ സേവിക്കണം സേവിക്കണം എന്ന് തോന്നുന്നത്. കയ്യിട്ടു വാരി വാരി അതിന്റെ സുഖം എങ്ങിനെ വേണ്ടെന്നു വെക്കും...
    സഹിക്ക തന്നെ.

    ReplyDelete
  11. കൊച്ചി മെട്രോ .. ഇത് കേള്‍ക്കാന്‍ തുടങ്ങി കാലം എത്രയായി ....
    പട്ടി തിന്നുകയും ഇല്ല ..പശൂനെ തീറ്റുകയും ഇല്ല എന്ന മട്ടിലാ കാര്യങ്ങള്‍ ...
    ഈ നാറിയ രാഷ്ട്രീയം കളി കണ്ടു കേരള ജനതക്ക് ഏമ്പക്കം വിടാം ..
    മെട്രോ സ്വപ്നം കണ്ടിരിക്കാം ...

    ReplyDelete
  12. മെട്രോ പ്രൊജക്റ്റ്‌ ഇപ്പോള്‍ കാളവണ്ടിയിലാ. കുലുങ്ങി കുലുങ്ങി എന്നാണാവോ അത് പാളത്തില്‍ എത്തുക. അതിനാവശ്യമായ 10 ഓളം കത്തുകള്‍ മുക്കിയത്തെ മുഖ്യമന്ത്രി ഓഫീസില്‍ (ന്യൂസ് ).. ഇവന്മാരെയൊക്കെ ചെറ്റകള്‍ എന്ന് വിളിക്കണോ.. വേണ്ടാലെ.. നമ്മളൊക്കെ സഹോദരി സഹോദരന്മാരല്ലേ.. :(

    ReplyDelete
  13. പാന്റിന് വെളിയിൽ വയറും ചാടിപ്പിച്ച് നിൽക്കുന്ന കേ.ഗ.എൻജിനീയറൻമാര്‍ -നല്ല പ്രയോഗം.

    എല്ലാ പദ്ധതികളും പോലെ അതും... അടുത്ത കാലത്തൊന്നും ഇതു നടക്കാന്‍ പോവുന്നില്ല...

    ReplyDelete
  14. മെട്രൊ പുഷ്-പുൾ പ്രൊഗ്രാമാ.. എവിടെയും എത്തില്ല.

    ReplyDelete
  15. കൂ ..കൂ ..തീവണ്ടി.....കൂകിപ്പായും ...തീ...........!!!

    ReplyDelete
  16. ഈ വിഷയത്തെ കുറിച്ച്‌ സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ്‌ ഇന്ന് പ്രത്യേക വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. പണം എങ്ങനെ പോക്കറ്റിലേക്ക്‌ തന്നെ വീഴ്ത്താമെന്ന ചിന്തയിലാണ്‌ എല്ലാവരും. വികസനത്തിന്‌ വെച്ച വെള്ളം ചൂടാകാന്‍ ഇനിയും സമയമെടുക്കും !

    ReplyDelete
  17. മുൻപരിചയവുമില്ലാത്ത കേരള സർക്കാരിന്റെ "കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്" എത്ര നാളെടുക്കും..?? കുറെ സർക്കാർ എൻജിനീയറൻമാർ കൂടി ചേർന്നാൽ മെട്രോ ഓടുമോ?? കാത്തിരിക്കാം..!!

    ReplyDelete
  18. വായിച്ച് അഭിപ്രായങ്ങൾ കുറിച്ച എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാശംസകൾ...!

    ReplyDelete
  19. നാട്ടു നടപ്പ് അനുസരിച്ച് ഇരുപതു ശതമാനം നാട്ടിനും എന്പതു വെക്തിക്കും ആണ്

    ഏതായാലും ഇതും ഒരു സ്വപ്നം പ്പോലെ കടക്കും ഉറപ്പ്

    ReplyDelete
  20. എന്തായാലും താങ്കളുടെ ഈ പോസ്റ്റിൽ പറഞ്ഞതിൽ നിന്നും കാര്യങ്ങൾ ഒരുപാട് മാറി. നടക്കട്ടേ, നല്ലതല്ലേ ? ആശംസകൾ.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!