കുറച്ച് നാളായി കോലഞ്ചേരി പള്ളിപ്പെരുന്നാൾ തകർക്കുകയാണ്.. നാട്ടാര് മൊത്തം ആഘോഷിക്കുന്ന വമ്പൻ പെരുന്നാൾ..!! ദൈവത്തിന്റെ
സിംഹാസനത്തിന് തൊട്ടടുത്ത് ഇരിപ്പിടമുറപ്പിച്ച ഓർത്തഡോക്സ്, യാകോബായ സഭാമേലദ്ധ്യക്ഷൻമാർ വാക്ദ്ധോരണികൊണ്ട് പരസ്പരം
കടിച്ച് കീറുന്നു.. പ്രബുദ്ധരായ അണികളെ ഉത്ബുദ്ധരാക്കും വിധം ചില രാഷ്ട്രീയ കൊഞ്ഞാണൻമാരെ പോലെ പ്രസംഗിക്കുന്നു..നിരാഹാരം
റോഡുവക്കിൽ ഇറങ്ങി നിൽക്കുന്നു. കേസ്, കോടതി തീരുമാനങ്ങൾ.. ഇതൊക്കെ ഒരു ദൈവ ഭവനത്തിന് വേണ്ടി..!! ലജജയില്ലെ സഭാ
വിശ്വാസികളേ നിങ്ങൾക്ക്..!!
മുത്തേ മുത്തേ പൂമുത്തേ എന്ന കൊച്ചഛൻമാരുടെ ഖണ്ഡഘഡോരമായ മുദ്രാവാക്യങ്ങൾ കേട്ട് ളോഹക്കുള്ളിലെ ശരീരങ്ങൾ സ്വർഗ
തുല്യമായി ആനന്ദ തുന്ദിതരാകുന്നു..!
നിങ്ങളെ ശുദ്ധീകരിപ്പാൻ സ്വയം ശുദ്ധി വരുത്തുക..നിങ്ങളുടെ ദുഷ്പ്രവർത്തികൾ അവസാനിപ്പിക്കുക.. (യെശയ്യാവ് 1:16)
നല്ല കാരണമില്ലാതെ ആരെയും കോടതി കയറ്റരുത്. അയാൾ നിന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അങ്ങിനെ ചെയ്യരുത്.. (സദൃശ
വാക്യങ്ങൾ 3:30)
പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും. (ലൂക്കോസ് 21:10)
എത്ര വാസ്തവമാണ് മേൽ വചനങ്ങൾ.. ഇവർക്ക് വേണ്ടി പറഞ്ഞ് വച്ചിരുന്നത് പോലെ..!!
ആരുടെ ലാഭം നോക്കിയാണ് ഇവർ പരസ്പരം പോരടിക്കുന്നത്.. ദൈവ മാർഗത്തിലേക്കുള്ള വഴി ഇതാണോ..??
ഈശോയെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല..
ഇവരോട് പൊറുക്കേണമേ..!!
അഭിനന്ദനങ്ങള്‍ നൌഷാദ്!! ഈ വെള്ളപൂശിയ കുഴിമാടങ്ങളുടെ ഏഴയലത്തുണ്ടാവില്ല യേശു. ക്രിസ്തുമതത്തെ പറയിപ്പിക്കാന്‍ നടക്കുന്ന നാറികള്‍!!
ReplyDeleteഇവര്‍ പറയുന്നതെതെന്തെന്നു ഇവരറിയാതെ പോകുന്നു....!
ReplyDeleteആശംസകള്‍ !
മതം ഇന്ന് വെറും മഞ്ഞാളാമായി കൊണ്ടിരിക്കുന്നു
ReplyDeleteമതവും രാഷ്ട്രീയവും ....മനുഷ്യരെ മയക്കുന്ന കറുപ്പും വെളുപ്പും മഞ്ഞയും ആനമയില്‍ ഒട്ടകവും ആയി
ReplyDeleteഭൂമിയില്‍ സ്ന്മനസ്സുള്ളവര്‍ക്കും കൊമ്പനും സമാധാനം പിന്നെന്തിനു നമ്മള്‍ പറഞ്ഞു പോകണം
ReplyDeleteആശംസകള്‍
ReplyDelete@ഷാബു, @മൊഹമ്മദ്കുട്ടി, @ഷാജു, @രമേശ് ഭായ്// കലികാലത്തിൽ മതം കച്ചവട കുതന്ത്രമായി മാറുകയല്ലേ..??
ReplyDelete@കൊമ്പൻ// താങ്കൾക്ക് എന്നും സമാധാനം ഉണ്ടാകട്ടെ
@സതീശൻ// നന്ദി..!!
ദൈവമേ (ഇത്ര വയസായിട്ടും ;)) ഇവര്‍ ചെയ്യുന്നതെന്തെന്നിവരരിയുന്നില്ല ഇവരോട്...................
ReplyDeleteഞാനിവിടെ എത്താന്‍ വൈകിയല്ലോ ...
ReplyDeleteനല്ല പോസ്റ്റ്
ദൈവമേ... ഇവർ ചെയ്യുന്നത് എന്താണെന്ന് വളരെ വ്യക്തമായി ഇവര്‍ക്കറിയാം...
ReplyDeleteഇവരോട് ഒരിക്കലും പൊറുക്കരുതെ... !
@ജിമ്മി വയസാകുമ്പോളാണോ ആളുകൾക്ക് തലതിരിഞ്ഞ ചിന്ത തുടങ്ങുന്നത്..??
ReplyDelete@ലിപി പറഞ്ഞത് പോലെ വളരെ വ്യക്തമായി ഇവർക്കൊക്കെ അറിയാം ഇവരെന്താണ് ചെയ്യുന്നതെന്ന്..!
@മഖ്ബൂൽ വന്നു കണ്ടതിൽ നന്ദി..
ഈ ആയിരത്തില്‍ ഒരുവന്‍ എന്ന തൂലിക നാമം ... എനിക്ക് ആളെ മനസ്സിലായില്ല നൌഷാദ് ഭായ് . വര്‍ഷങ്ങള്‍ക് മുന്‍പ് തുടങ്ങിയ ഈ കീറാമുട്ടി എവിടെ ചെന്ന് അവസാനിക്കും എന്ന് അറിയില്ല . സമയോചിതമായ പോസ്റ്റ് . ആശംസകള്‍
ReplyDeleteഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല..
ReplyDeleteഇവരോട് പൊറുക്കേണമേ..!!
പറയുന്നതു തെമ്മാടിത്തരം ആണെന്നു തോന്നാമെങ്കിലും, അരാധനാലയങ്ങളെ പലതിനേയും മ്യൂസിയങ്ങളാക്കി മാറ്റേണ്ട കാലം കഴിഞ്ഞു എന്നു പലപ്പോഴും തോന്നാറുണ്ട്... എന്നിട്ട് കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറു വാരിക്കുന്ന പരിശുദ്ധപിതാക്കന്മാരുടെ പരിശുദ്ധപ്രവര്‍ത്തികള്‍ വരും തലമുറക്ക് പഠനവിഷയമാകട്ടെ...
ReplyDelete