"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, March 23, 2011

ഈ അച്‍ഛന്‍ ആരോടാണ്‌ തെറ്റ് ചെയ്തത്..??

                                    അച്‍ഛനും മകളും.

കൗമാര പ്രായത്തിലുള്ള പെണ്മക്കളുടെ മനസ്സിലെ ഏറ്റവും വലിയ സുരക്ഷിതത്വ കേന്ദ്രവും സുരക്ഷിതത്വ ബോധവും അവരുടെ പിതാക്കന്‍മാര്‍ തന്നെയാണ്‌.


സ്വന്തം മകളെ കോളേജില്‍ വിടാന്‍ മകളോടൊപ്പം പോയ പിതാവിനെ ചെങ്ങന്നൂരില്‍ ഒരു ചെറുപ്പക്കാരന്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു. കുത്തു കൊണ്ട മകള്‍ ആശുപത്രി കിടക്കയില്‍..

ഈ അച്‍ഛന്‍ ആരോട് എന്ത് തെറ്റാണ്‌ ചെയ്തത്.
ഒരു പെണ്‍കുഞ്ഞിന്‌ ജന്മം കൊടുത്ത് പ്രതീക്ഷകളോടെ വളര്‍ത്തിയതാണോ തെറ്റ്?

തന്‍റെ ഗര്‍ഭ പാത്രത്തില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്നറിയുമ്പോള്‍ ഒരമ്മക്കുണ്ടാകുന്ന ഭയാശങ്കകള്‍ക്ക് എന്താണറുതി..??

താന്‍ ജന്മം നല്‍കിയത് ഒരു പെണ്‍ കുഞ്ഞിനാണെന്നറിയുമ്പോള്‍ ഒരച്‍ഛന്‍റെ ആത്മ വീര്യം തകര്‍ന്നു പോയാല്‍ അതിനാരാണുത്തരവാദി..??

ഝാന്‍സി റാണിമാര്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ പെണ്‍ ഭ്രൂണഹത്യയെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിച്ച് പോകാതിരിക്കട്ടെ..

7 comments:

  1. ഇവനെയൊക്കെ സ്പോട്ടിന് വേദി വെക്കണം

    ReplyDelete
  2. ശരിയത്ത് നിയമം തന്നെയാണ് ഇങ്ങനെ ഉള്ള കേസ്സുകള്‍ക്ക് നല്ലത്.
    നക്ഷ്ട്ടം അവള്‍ക്ക് മാത്രം.പാവം...............

    ReplyDelete
  3. പെണ്ണായി പിറന്നാൽ എന്തെക്കെ അനുഭവിക്കണം...

    ReplyDelete
  4. ഇങ്ങനെ പോയാല്‍ പിതാക്കന്മാര്ക്ക് നിയമം കയ്യിലെടുക്കേണ്ടി വരും...!
    അവനെ തൂക്കിലേറ്റുന്നത് വരെ പ്രക്ഷോഭം സംഘടിപ്പിക്കണം...

    ReplyDelete
  5. ഇത്തരത്തിലുള്ള വാർത്തകൾ ഒരല്ഭുതവും സൃഷ്ടിക്കാതായിരിക്കുന്നു. അത്രക്ക് മലീമസമായിരിക്കുന്നു നമ്മുടെ സംസ്കാരം.....

    ഒരു ക്രൂര പീഡനത്തിന്റെ കഥ ഇവിടെ വായിക്കാം

    ReplyDelete
  6. അച്ഛനെയും മകളെയും ആക്രമിക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ പതിവ് പോലെ നോക്കി രസിച്ചു നിന്നല്ലോ അല്ലെ

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!