രാവിലെ ശിവദാസമേനോൻ മലമ്പുഴയിൽ വിയെസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഘോരഘോരം കണ്ഠഭേദ്യം ചെയ്യുന്നത് കേട്ടു..
ഒരിക്കൽ തേക്കിൻകാട് മൈതാത്ത് എന്റെ പ്രസംഗം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴോ.. അവിടെ തേക്കുമില്ല.. കാടുമില്ല.. എന്നിട്ടും മൈതാനത്തിന് പേര് തേക്കിൻ കാട് മൈതാനം. അതു പോലെയാണ് മറ്റെ പാർട്ടിയുടെ പേര് ഐക്യ ജനാധിപത്യ മുന്നണി.. അതിൽ ഐക്യവുമില്ല.. ജനാധിപത്യവുമില്ല.. എന്നിട്ടും പേര് ഐക്യ ജനാധിപത്യ മുന്നണി.
ഇക്കണക്കിന് ഇദ്ദേഹം കോട്ടയത്തെങ്ങാനും പോയാൽ അവിടെ കോട്ടയും കടലൂണ്ടിയിൽ പോയി കടലും പിന്നെ ഒരിക്കലും ഉണ്ടാകാൻ വഴിയില്ലാത്ത ഉണ്ടിയും അന്വഷിച്ച് വലഞ്ഞുപോകുമല്ലോ..??
ഇത്തരം ഉത്തരവാദപ്പെട്ട പാർട്ടിയുടെ മുതിർന്ന നേതാക്കൻമാർ മിമിക്രിക്കാർ പോലും കൈ വിട്ട ഇതുപോലുള്ള തരം താണതും ബാലിശവുമായ രീതിയിലാണോ ജനങ്ങളോട് സാഹചര്യങ്ങൾ വിവരിക്കേണ്ടത്.
കൈപ്പിടി: ശിവദാസമേനോൻ എന്ന അദ്ദേഹം ശിവനാണോ? അതൊ ദാസനാണോ? എന്നിട്ടും അദ്ദേഹത്തിന്റെ പേര് ശിവദാസൻ..
കൈപ്പിടിയില്‍ ഒരു തിരുത്ത് മേനോന്‍ അന്നോ എന്ന് കൊട്ടി ചോദിക്കാമായിരുന്നു ..... അടിപൊളി പോസ്റ്റ് ആശംസകള്‍
ReplyDeleteമുഖം നന്നാവാത്തതിന് കണ്ണാടി യെ കുറ്റപ്പെടുത്തല്ലേ ..........
ReplyDeleteമിമിക്രിയെ മലയാളി വല്ലാതെ ഇഷ്ട്ടപ്പെടുന്ന ഒരു കാലമല്ലേയിത്?
ReplyDeleteഅപ്പോള്‍ അവര്‍ക്കുമുമ്പില്‍ അതിനനുസരിച്ച് പ്രസംഗിച്ച മേനോനെ നാം കുറ്റപ്പെടുത്തണോ?
from.................ഇതനുഭവിക്കുന്ന ലക്ഷങ്ങളിലൊരുവന്‍!
ഇതിനൊക്കെ ഇത്രമാത്രം ഉറഞ്ഞു ഉറഞ്ഞുത്തുള്ളലിന്റെ ആവശ്യം ഉണ്ടോ ഭായ്..
ReplyDeleteഇതിലൊക്കെ എന്ത് പറയാന്‍ ഭായ് !
ReplyDeleteറ്റീവിയിൽ അതു കണ്ടപ്പോൾ എനിക്ക് ഇങ്ങനെ പ്രതികരിക്കാൻ തോന്നി.. അഭിപ്രായങ്ങൾക്ക് നന്ദി..
ReplyDelete