അചുതാനന്ദനെ മുന്‍പില്‍ നിര്‍ത്തി വീണ്ടും ഒരു മല്‍സരത്തിനിറങ്ങിയാല്‍, അടുത്ത 5 വര്‍ഷത്തേക്ക് തുടര്‍ന്നും ഭരണം കിട്ടുമെന്നും അങ്ങിനെ കടിഞ്ഞാണ്‍ അചുതാനന്ദന്റെ കൈപ്പിടിയില്‍ ആവുമെന്നും ലാവ്‍ലിന്‍ ഉള്‍പ്പടെ ഉള്‍പ്പാര്‍ട്ടി പീഡനം നടത്തി കൂട്ടത്തിലുള്ള പല വമ്പന്മാരോടും എണ്ണിയെണ്ണി പകരം വീട്ടുമെന്നുമുള്ള പേടിയാണോ സീറ്റ് കൊടുക്കാതെ അദ്ദേഹത്തിനെ ഒഴിവാക്കാന്‍ കാരണം..
മറിച്ച് ചരട് കൊടിയേരിയെ ഏല്പ്പിച്ച് ഗോദയിലിറങ്ങി അധികാരം UDF ന്റെ കൈയ്യില്‍ ഏല്പ്പിച്ചു കൊടുത്താല്‍ ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കിക്കിട്ടുന്നതിന് പകരമായി ഇപ്പോള്‍ കുടം പൊട്ടി ഒഴുകി തുടങ്ങിയ പാമോയില്‍ കേസ് വീണ്ടും കുടത്തിലാക്കി ആണി അടിച്ച് തരാമെന്നും ഉള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ലെ ഈ പിന്നാമ്പുറക്കളികളുടെ ഗുട്ടന്‍സ്..
രാഷ്ട്രീയ സമ വാക്യങള്‍ക്ക് പൈതഗോറസ് തിയറി ബാധകമല്ല.. അരം + അരം കിന്നരം..
തന്ത്രമറിയാത്ത പാവം അണികള്‍..
വാല്‍കഷ്ണം: രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ല.
ഇനിയും സീറ്റ് കൊടുത്താല്‍ ലാവലിന്‍ അഴിമതിയുടെ പേരില്‍ പാര്‍ട്ടിമുതലാളിയെ ജയിലില്‍ എത്തിക്കും എന്നത്കൊണ്ടാണ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചിരിക്കുന്നത്. ലാവലിന്‍ കേസ് വന്നപ്പോള്‍ അച്യുതാനന്ദന്‍ പിബിക്ക് എഴുതിയ കത്ത് വിശദമായി ഷാജഹാന്‍ ചുവന്ന അടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിച്ചത് പുറത്ത് വന്നിരിക്കുന്നു. അഴിമതി കമ്മ്യൂണിസ്റ്റുകള്‍ക്കും ഇവിടെ പുളിക്കൂല്ല എന്നതിന് തെളിവ് കൂടിയായി അച്യുതാനന്ദന്റെ സീറ്റ് നിഷേധം. ഇതില്‍ രോഷമുള്ള യഥാര്‍ത്ഥ സഖാക്കള്‍ ഇക്കുറി യു ഡി എഫിന് വോട്ട് ചെയ്യും. വിനാശകാലേ വിപരീതബുദ്ധി ഉദിക്കണമല്ലൊ..
ReplyDeleteവായിച്ചു..
ReplyDelete@ K.P.S u said it.
ReplyDeleteഇനി വേട്ടക്കാര്‍ക്ക് ഒരു താവളത്തില്‍ ഒന്നിക്കാം. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ വി.എസ്-നെ മല്‍സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തുക വഴി സംരക്ഷിക്കപ്പെട്ടത് അഴിമതിക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും താല്പര്യം ആണ്...
ReplyDelete