മുഖ്യ മന്ത്രിക്കെതിരെ ആരോപണം.. മുഖ്യമന്ത്രിയുടെ മകനെതിരെ ചന്ദനവും ലോട്ടറിയും മാറിമാറി അടിക്കുന്നു.. തിരിച്ച് പ്രതിപക്ഷ നേതാവിനെതിരെ പ്രത്യാരോപണം.. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വേറെയാരോപണാം.. ലോട്ടറിക്കേസ്സില്‍ മുഖ്യമന്ത്രിക്ക് രഹസ്യ അജണ്ഡ..വ്യവസായ മന്ത്രിയുടെ ഓഫീസ്സില്‍ 15 കോടിയുടെ അഴിമതി...പ്രതിപക്ഷത്തിന് മറുപടിയായി ഭരണ പക്ഷ എം എല്‍ ഏ മാരുടെ പ്രകടനം..പി.ശശി.. ഐസ്ക്രീം..
ഒന്നും പറയണ്ട.. പുകിലോട് പുകില് തന്നെ...ഒന്ന് വെച്ചാല്‍ പത്ത്.. പത്ത് വെച്ചാല്‍ ഇരുപത്...വെയ് രാജാ വെയ്യ്...!!
ഒരു ഇലക്ഷന്‍ വരുന്നു എന്ന് കരുതി ഇത്രേമൊക്കെ വേണോ..??? അതോ കേരളത്തിലെ സകല കുഞ്ഞുകുട്ടി പരാധീനങ്ങളും വെറും ഏഭ്യന്മാരും ഈ രാഷ്ട്രീയക്കാര്‍ മാത്രം കേമന്മാരുമാണോ..???
എന്തായാലും കണ്ടറിയാം.. ഇലക്ഷന്‍ കഴിയുന്നത് വരെ ഈ കളികള്‍ക്ക് മാറ്റം ഉണ്ടാകില്ല.. പുതിയ കളികള്‍ കാണണമെങ്കില്‍ ഇലക്ഷന്‍ കഴിയണം..
പൊതുജനമെന്ന നാം ഇതെല്ലാം സഹിക്കുകയും വേണം..!!
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!