വെളിപ്പെടുത്തലുകള്‍.. വെളിപ്പെടുത്തലുകള്‍... ആകെമൊത്തം ഒരു പുകില് തന്നെ...
കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ട് തുടങ്ങിയ പരിപാടി ഒരുപാട് പേര്‍ക്ക് പ്രചോദനമായി മറ്റു ചിലര്‍ക്കെതിരെ തലങ്ങും വിലങ്ങും വെളിപ്പെടുത്തലുകളുടെ ഒരു ഘോഷ യാത്ര തന്നെ... മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകള്‍, മന്ത്രിമാര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍, ഒടുവില്‍ ചുമ്മാ കേറി ജഡ്‍ജിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി സുധാകരന്‍ എംപി ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ സ്റ്റിയറിംഗ് ഊരിയെറിഞ്ഞതുപോലെ വളക്കാനും വയ്യാ തിരിക്കാനും വയ്യാ എന്ന അവസ്ഥയിലുമായി..
ഒരു വെളിപ്പെടുത്തല്‍ മഹോല്‍സവം നടത്തി ഈ വര്‍ഷത്തെ ഏറ്റവും ഉഗ്രന്‍ ജനപ്രിയ വെളിപ്പെടുത്തലിന് സര്‍ക്കാര്‍ വക ഒരു അവാര്‍ഡ് പ്രഖ്യാപിചിരുന്നെങ്കില്‍ കാണാമായിരുന്നു പിന്നാലെ വരാനിരിക്കുന്ന വെളിപ്പെടുത്തലുകളുടെ ഘരരൂപം...
വെളിപ്പെടുത്തലിന്‍റെ ഉപജ്‍ഞാതാവായ മഹാനായ റൗഫ് അങ്ങത്തെ അങ്ങേക്ക് നമോവാകം..
ഒന്ന് പുതിയത് വരുമ്പോള്‍ മറ്റൊന്നു മറക്കും എന്തേ...
ReplyDeleteഅതെ.. അതെ.. വാസ്തവം..
ReplyDeleteelection varumbol ithu pole pala gimmicksum kanam.
ReplyDeleteellam poliTRICKS alle...
ReplyDelete