വീണ്ടും അഴീക്കോട് മാഷ് മോഹൻലാലിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നു..
ഒരാൾ സാംസ്കാരിക നായകനും മറ്റൊരാൾ പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചിലേറ്റിയ മഹാ നടനും. കേരളീയർക്ക് മാതൃകയാകേണ്ടുന്ന ഇത്തരം മാതൃകാവ്യക്തികൾ വിഡ്ഡി കൂശ്മാണ്‌ഢങ്ങളുടെ വേഷം കെട്ടി പരസ്പരം ചെളി വാരിയെറിയുന്നത് തികച്ചും അപഹാസ്യവും, ഇവരെ വളർത്തി വലുതാക്കിയ സാംസ്കാരിക കേരളത്തിനോടും മലയാളത്തിനോടും മലയാളികളോടുമുള്ള വെല്ലുവിളിയുമാണ്.
കേരള, കേന്ദ്ര ഗവൺമെന്റുകൾ നൽകിയിട്ടുള്ള പദ്‍മശ്രീ ഉൾപ്പടെയുള്ള ആദരവുകളും ബഹുമതികളും ഇത്തരക്കാരിൽ നിന്നും തിരികെ വാങ്ങി കോടതി വളപ്പിൽ കിടന്ന് കഴുത്തിന് കുത്തിപ്പിടിച്ച് വീണ്ടും വീണ്ടും സ്വയം മണ്ടൂക ശിരോമണികളാകാൻ വിടുകയാണ് വേണ്ടത്..
വാളും പരിചയും തമ്മിൽ ഏറ്റുമുട്ടുന്നതുപോലെ............
ReplyDeleteഇതൊക്കെയാണോ നമ്മുടെ സാംസ്കാരിക നായകരുടെ സംസ്ക്കാരം?
ആശംസകൾ!