22 വർഷങ്ങൾക്ക് മുൻപ് നടന്ന അഭയ കൊല കൊലക്കേസിന്റെ രജിസ്റ്റർ തിരുത്തിയ കേസിലെ മൊഴി ഇന്നും എടുത്തു. പഴയ ഡയലോഗ് തന്നെ പ്രതികൾ ആവർത്തിച്ചു. ഇനി ലോകാവസാനം വരെ മൊഴിയെടുപ്പ് തുടരും..! (http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11)
മകളുടെ കൊലപാതകികൾ എന്ന് ആരോപിക്കപ്പെടുന്നവർ ഉന്നതരും മത മേലദ്ധ്യക്ഷന്മാരും ആകുമ്പോൾ വെറും സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കുടുംബത്തിന് പൊരുതി ജയിക്കാൻ ആയുസ്സിൽ കഴിയുകയില്ല എന്ന് ഒരിക്കൽ കൂടി നമ്മുടെ ജുഡിഷ്യറി യും നിയമ വ്യവസ്ഥിതികളും നമ്മെ മനസ്സിലാക്കിത്തരുന്നു..കഷ്ടം..! ദൈവ വഴിയിൽ പോയ നിർദ്ധനയയ ഒരു പെൺകുട്ടിക്ക് ദൈവം പോലും തുണയില്ലാത്ത വിരോധാഭാസം..!
____________________________________________________________________________
സിസ്റ്റർ അഭയ എന്ന19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.
കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ
==============================
ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.
ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എ.എസ്.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനിൽ എ.എസ്.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു.സിസ്‌റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ എ.എസ്.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന് സമീപം ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്‌തത്.
കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി.
ചില ലിങ്കുകൾ:
_________________________________________________________________
അഭയ കേസ്: രജിസ്റ്റർ തിരുത്തിയിട്ടില്ലെന്ന് പ്രതികൾ വീണ്ടും മൊഴി നൽകി
http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11
_________________________________________________________________
http://malayalam.oneindia.com/news/2012/07/24/kerala-enough-evidence-abhaya-case-cbi-103232.html
( അഭയകേസ്: മുന്‍ ആര്‍ച്ച് ബിഷപ്പിന് അവിഹിതബന്ധമെന്ന് )
_________________________________________________________________
http://www.mathrubhumi.com/story.php?id=415581
ദൈവ വഴിയിൽ പോയ നിർദ്ധനയയ ഒരു പെൺകുട്ടിക്ക് ദൈവം പോലും തുണയില്ല......
ReplyDeleteരാഷ്ട്രീയത്തിന്റെ ഒത്താശയില്ലാതെ ഇത് സംഭവിക്കില്ല. വോട്ടു ബാങ്കല്ലേ.. തമ്മില്‍ ഭേദം തൊമ്മനെന്നു പറയാന്‍ ആരും ഇല്ലല്ലോ.. അതുകൊണ്ട് ഇടതും വലതും ഒക്കെ മുക്കും. കാലം തെളിയിക്കും.
ReplyDeleteഅഭയ ,, ചേകനൂര്‍ ,, അങ്ങിനെ എത്രയെത്ര തെളിയാ കേസുകള്‍ :(
ReplyDeleteഈ ലോകത്തിന്‍റെ അധിപന്‍ സാത്താനാണ് ...ദൈവമല്ല എന്നുള്ളതിന്റെ തെളിവാണ് ഇതെല്ലാം .
ReplyDeleteഒരിക്കൽ സത്യം ജയിക്കും..!!!
ReplyDeleteമതേതരം എന്നവകാശപ്പെടുന്ന ഒരു രാഷ്ട്രത്തെയും അവിടത്തെ നിയമസംഹിതയെയും പിടിച്ചുകെട്ടുവാന്‍ ശക്തിയുണ്ട് മതമേധാവിത്വത്തിന് എന്ന് മനസ്സിലായത് അഭയക്കേസ് കണ്ടപ്പോഴാണ്. ഒരു പക്ഷെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പോലും ഇത്രയും സ്വാധീനശക്തി ഉണ്ടായിരിക്കയില്ല എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. സകലമാനപേര്‍ക്കും അറിയാാം സത്യം. എന്നാല്‍ അതൊരിക്കലും തെളിയിക്കപ്പെടാനും പോകുന്നില്ല
ReplyDeleteഈ കേസ് തെളിഞ്ഞ് വന്നതാണ് ,
ReplyDeleteമേലളന്മാർ അതിനെ വെളിച്ചം കാണിച്ചില്ല എന്നു മാത്രം...
സംഘടിത ന്യൂനപക്ഷത്തിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയം കേരളത്തെ സാമൂഹ്യമായി ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിക്കുന്നു.
ReplyDeleteഭരിക്കുന്ന ന്യൂനപക്ഷം,ഭരിക്കപ്പെടുന്ന ഭൂരിപക്ഷം.
പ്രതികളായ ഇവറ്റകളെ നാർക്കോ അനാലിസിസിനു വിധേയരാക്കിയപ്പോൾ ന്യൂനപക്ഷധ്വംസനം എന്ന പേരിൽ നടന്ന കോലാഹലങ്ങൾ എങ്ങനെ മറക്കാൻ കഴിയും?