
(( അഡൽറ്റ്സ് ഒൺലി.. 18 വയസിന് മുകളിലുള്ളവർ മാത്രം വായിക്കുക))
ബുദ്ധി വികാസമില്ലാത്ത സ്വന്തം മകളെ അവളുടെ നിസ്സഹായാവസ്ഥയും പ്രതികരിക്കാനുള്ള കഴിവില്ലായ്മയും മുതലെടുത്ത് കൊണ്ട് ഇവൾ ഒരിക്കലും വീട് വിട്ട് ഓടിപ്പോകില്ലെന്നും പ്രതിരോധിക്കില്ലെന്നും ഉള്ള ഉത്തമ ബോധ്യത്താൽ സ്വന്തം അഛനും അപ്പൂപ്പനും നിരന്തരം പീഡിപ്പിച്ച്കൊണ്ടിരിക്കുന്നു;
കോംഗ്രസും കൂട്ട് കക്ഷികളും ഇന്ത്യയിലെ ജനങ്ങളെ ഇങ്ങനെ പീഡിപ്പിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി. പീഡിതരായ ജനം തിരിച്ചടിക്കില്ല എന്ന് വിചാരിച്ചിട്ടാണോഎന്തോ?
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ മാറ്റിമറിക്കുന്ന തരത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനുള്ള കുത്തകാവകാശം ഏതാനും കോർപ്പറേറ്റുകളുടെ ഉമ്മറത്ത് കൊണ്ട് ഇറക്കി കൊടുക്കുമ്പോൾ ഇതൊക്കെ തങ്ങളുടെ കുടുംബത്ത് നിന്ന് ജീപ്പിൽ കേറ്റിക്കൊണ്ട് വന്ന സ്ഥാവര ജംഗമ സ്വത്തുക്കളാണെന്നും ഞങ്ങൾക്കിഷ്ടമുള്ളവന് സൗജന്യമായി കൊടുക്കും നിനക്കൊക്കെ തോന്നക്കൽ പഞ്ചായത്തിൽ എന്താ കാര്യം എന്ന ഗർവ്വായിരുന്നു UPA ക്കും കൂട്ടുകമ്പനിക്കും ഉണ്ടായിരുന്നത്. ജനം തക്കം പാർത്തിരുന്ന് തിരിച്ചടിക്കും എന്ന് കരുതിയതേയില്ല.. അല്ലെങ്കിൽ അതിനുള്ള ബുദ്ധി അങ്ങോട്ട് പോയില്ല.
ആഗോള മന്നന്മാരാകാൻ നടന്ന് കയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന വമ്പൻ സാമ്പത്തിക സ്രോതസിന് സ്വാതന്ത്ര്യം കിട്ടി ആറേമുക്കാൽ പതിറ്റാണ്ടിനിപ്പുറവും 78 മില്യൻ ജനങ്ങളും ഭവന രഹിതരോ തെരുവുകളിൽ വസിക്കുന്നവരോ ആണ്. ചേരികളിൽ താമസിക്കുന്നവർ അതിലും കൂടുതലാണ്. 11.8% ജനങ്ങൾ ഒരു നേരം പോലും വയർ നിറച്ച് ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്ത വെറും ദരിദ്രന്മാരാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ 25 കോടി ജനങ്ങൾ.!
സ്വതന്ത്രാനന്തര ഭാരതത്തെ 67 കൊല്ലത്തോളം മാറി മാറി ഭരിച്ചിട്ടും ഒരു രാജ്യത്തിന്റെ പ്രാഥമിക പ്രാരാബ്ധങ്ങൾക്ക് പകുതി പോലും പരിഹാരം കാണാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരെ കാലം കല്ലെറിയുകതന്നെ ചെയ്യും..!
വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച അഥവാ കൈവരിക്കുന്ന സുവർണ നേട്ടങ്ങളോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളൂടെ നിലവാരം കൂടി വളരണം.. അതിന് അഴിമതി രഹിതമായ ഭരണം നടത്താൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടാകണം.!
ഒരു മാറ്റം അനിവാര്യമാണ്..!
ശക്തമായ മാറ്റം..!
അഴിമതി രഹിതമായ ഭാരതത്തിന് വേണ്ടി..
മതേതര ഭാരതത്തിന് വേണ്ടി..
അഖണ്ഡ ഭാരതത്തിന് വേണ്ടി..
കാത്തിരിക്കാം..!
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയല്ലോ ന്റെ മ മ മ മന്മോഹഅണ്ണാ
ReplyDeleteഎന്നും പൊട്ടൻമാരാകാമെന്ന് കരുതി..!
Deleteമൂഞ്ചാൻ കോണ്ഗ്രസിന്റെ ജന്മം ഇനിയും ബാക്കി ....!!
ReplyDeleteഅതെ
ReplyDeleteപൊട്ടനെ ചട്ടൻ ചതിച്ചാൽ
ചട്ടനെ ദൈവം ചതിക്കും...!
ജനങ്ങൾ നിസ്സഹായവസ്ഥയിലാണ്. കോൺഗ്ഗ്രസ്സിനെക്കാൾ റിലയൻസ് പ്രേമം ഉള്ളവരാണ് ബി ജെ പി ക്കാർ. ജനങ്ങളുടെ പ്രതിഷേധം കൊണ്ട് സാമ്പത്തിക മേഖലയിൽ എന്തെങ്കിലും നയം മാറ്റം ഉണ്ടാവുമെന്ന് കരുതുന്നില്ല.
ReplyDeleteസമാധാനമായി കാണുമല്ലോ .....ഹ്ഹ്ഹ്ഹഹ
ReplyDelete