എൻറിക്ക ലെക്സി.. ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. പേരിൽ തന്നെ എന്തോ ഒരു
പെരിസ്ട്രോയിക്ക ഉള്ളത് പോലെ തോന്നുന്നില്ലേ..??
ഒരു പ്രകോപനവുമില്ലാതെ രണ്ട് പാവം മൽസ്യ തൊഴിലാളികളെ നിഷ്കരുണം കടൽ മധ്യത്തിൽ വെടി വച്ച് കൊന്ന കപ്പലിൽ ഉണ്ടായിരുന്ന ആറ് നാവികർക്ക് ഉപയോഗിക്കാൻ ആവ്ശ്യമായതിലുമധികം ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
കപ്പലിൽ നിന്നല്ല വെടിയുതിർത്തത് എന്ന് വരുത്തി തീർത്ത് കേസിനെ തേയ്ച് മായ്ച് കളയാൻ കപ്പിത്താൻ നടത്തിയ കള്ളക്കളികൾ ഫോറൻസിക് വിധഗ്ദരുടെ പരിശോധനയിൽ പൊളിയുമെന്നിരിക്കെ കപ്പലിൽ ആയുധങ്ങളൊന്നുമില്ല എന്ന് ആദ്യം കള്ളം പറഞ്ഞ ക്യാപ്റ്റൻ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ആയുധമുണ്ട് എന്ന് തിരുത്തിപ്പറഞ്ഞു. എന്തായാലും കപ്പലിലെ സകല തുപ്പാക്കികളും ചാക്കിൽ കെട്ടി പരിശോധനക്ക് കൊണ്ട് വന്നിട്ടുണ്ട്.
കപ്പലിന് ഒരിഞ്ച് അനങ്ങണമെങ്കിൽ മൂന്ന് കോടി രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കപ്പൽ പിടിച്ചിട്ടിരിക്കുന്ന കടൽ പ്രദേശം പിറവത്തല്ലാത്തത് കൊണ്ട് കപ്പൽ വിഷയം ഉപതിരഞ്ഞെടുപ്പിൽ ഇരു കക്ഷികളുടെയും വിജയത്തിലും പരാജയത്തിലും ഒരു ചലനവും ഉണ്ടാക്കില്ല.. അത്രയും ആശ്വാസം..!!
ഇനി മധ്യസ്ഥ ചർച്ചകൾ 10 ജനപഥ് ന്യൂഡൽഹി വഴി തിരിച്ച് വിട്ട് പുഷ്പം പ്പോലെ ഊരിപ്പോകാമെന്ന് പാവം കപ്പല് മുതലാളിക്ക് ആഗ്രഹം വല്ലതും ഉണ്ടോ ആവോ..??
മറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക് നീതി ലഭിക്കും...!!
====================================================
കപ്പലിന്റെ ഡക്കിൽ കേട്ടത്: സോണിയാഗാന്ധി വൈദ്യപരിശോധനകൾക്കായി
വിദേശത്തേക്ക് പൊയി..!!
മറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
ReplyDeleteകുടുംബങ്ങൾക്ക് നീതി ലഭിക്കും...!!
അതെ നീതി കിട്ടും കിട്ടണം അതല്ലേ അതിന്റെ ശരി ...
ന്ടംമോ ഞാനാണോ ആദി ....
നിയ്ക്ക് ഒന്നും പറയാന്‍ കിട്ടണില്ലാ...
ReplyDeleteഞാന്‍ എപ്പഴും പറയാറുണ്ട് ട്ടൊ...ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ നിയ്ക്ക് ഒന്നും പറയാന്‍ കിട്ടില്ലാന്ന്.. :(
ശുഭരാത്രി..!
മറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
ReplyDeleteകുടുംബങ്ങൾക്ക് നീതി ലഭിക്കും...!!
ലഭിക്കട്ടെ...
ഇപ്പൊ പുതിയ വാര്‍ത്ത കേട്ടില്ലേ...
ReplyDeleteകപ്പല് ഉണ്ടാക്കിയത് ഇറ്റലിയില്‍ ആണെന്ന് പോലും
അത് കൊണ്ട് അന്വേഷണം ഇനി ഇറ്റലിയിലേക്കും
കേരള പോലീസ് ഇറ്റലിയില്‍ പോയി വിവരം അന്വേഷിക്കും
(ഓസിനു ഇറ്റലി കാണാനുള്ള മോഹം കൊണ്ടോന്നുമാല്ലട്ടോ...
സത്യായിട്ടും അന്വേഷിക്കാനാ )
ഈ വിഷയത്തില്‍ ഇതുവരെയുള്ള നീക്കങ്ങള്‍ ഭാരതീയന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവ തന്നെ.ഇറ്റാലിയന്‍ ഭരണകൂടത്തെ ഒന്ന് ഇളക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അത്രയും നല്ലത് - പക്ഷേ., എനിക്കു വലിയ പ്രതീക്ഷയില്ല.... കാരണം ഏതു നിമിഷവും ഈ പ്രശ്നം തകിടം മറഞ്ഞേക്കാം.....
ReplyDelete:)
ReplyDeleteനീതി കിട്ടുമോ ? കണ്ടറിയാം... ചില്ലാനം കൊടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മാന്യമായ തുക കൊടുത്താൽ സംഗതി ക്ലിയറാവില്ലേ?
ReplyDeleteആ ഹത ഭാഗ്യരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കട്ടെ ..
ReplyDeleteകാത്തിരുന്നു കാണാം !!!!
:(
ReplyDeleteഇത് വരെ ഉള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ് എന്ന് പറയാതെ വയ്യ
ReplyDeleteകപ്പലാശംസകള്
ReplyDeleteരണ്ടു മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ആരാ കൊന്നത് എന്ന് നോക്കാതെ കപ്പല്‍ ഏതു അതിര്‍ത്തിയില്‍ ആയിരുന്നു?ഈ വിഷയം രണ്ടു രാജ്യങ്ങളുടെ ബന്ധത്തെ ബാധിക്കുമോ എന്നൊക്കെ ചിന്തിക്കാന്‍ നോക്കുമ്പോള്‍ അറിയാം ഇതെവിടെ ചെല്ലുമെന്ന്?
ReplyDeleteപണവും അധികാരവും ആണ് ഇപ്പോള്‍ നീതിയെ അളക്കുന്നത്
എങ്ങിനെ ഒക്കെ നീങ്ങുന്നു എന്ന് തുടക്കത്തില്‍ തോന്നിയാലും എന്തോ ഒരു വിസ്വാസമില്ലായമ തോന്നുന്നു.
ReplyDeleteഒരു ചുക്കും സംഭാവിക്കില്ലാ...കുടുംബങ്ങള്‍ക്ക് കോടിക്കണക്കിനു നല്‍കി പുഷ്പം പോലെ ലവന്മാര്‍ പോകും യാത്ര അയയ്ക്കാന്‍ നമ്മുടെ മന്ത്രി പുംഗവന്മാരും ഉണ്ടാകും നോക്കിക്കോ ഇത് സത്യം ആകുന്നതു....
ReplyDeleteഅതൊക്കെതന്നെയെ നടക്കൂ.. നാഥൻമാർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരത്തുകയെങ്കിലും കിട്ടിയാൽ മതിയായിരുന്നു..
Deleteവായിച്ചവർക്കും അഭിപ്രായം കുറിച്ചവർക്കും സ്നേഹ സലാം..!!
ReplyDeleteപറഞ്ഞപോലെ ആ കുടുംബത്തിന് അര്‍ഹമായത് ലഭിക്കട്ടെ അത്രേ പറയാനുള്ളൂ ,ബാക്കിയെല്ലാം മുറപോലെ നടന്നോളും ,നമ്മുടെ നാടല്ലേ ,നമ്മുടെ ഭരണകര്‍ത്താക്കളും!
ReplyDeleteമറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
ReplyDeleteകുടുംബങ്ങൾക്ക് നീതി ലഭിക്കും...!!
അങ്ങനെ നമുക്ക് നല്ലത് പ്രതീക്ഷിക്കാം. ഇവിടുത്തെ പൊലീസിലും കൊടതിയിലും എത്ര കണ്ട് സത്യവും നീതിയും മനുഷ്യ്ത്വവും ഉണ്ടെന്ന് കാലം തെളിയിക്കും. നമുക്ക് പ്രാർത്ഥിക്കാം. ആശംസകൾ.