ചില വാർത്തകൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ
ഒന്നാമത്തേത് സി.പി.എം വിഭാഗീയതയിൽ റൗഫിന് എന്താണ് പങ്ക്.. എന്തിനാണ് റൗഫ് എന്ന കുശാഗ്ര ബുദ്ധി കൂടെക്കൂടെ ചില പുതിയ നമ്പരുകളുമായി വീയെസിനെ കാണുന്നത്? അന്യ സംസ്ഥാനങ്ങളിൽ ഈ റൗഫിനെതിരെ നിലനിൽക്കുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ഉള്ള കെസുകൾ വിയെസിന് അറിയാൻ പാടില്ലെ?
ഇക്കണ്ട കാലമത്രയും ഇരുമെയ്യും മനമൊന്നുമായി ഊണിലും ഉറക്കത്തിലും കൂടെ നടന്ന് സകല കൊള്ളരുതായ്മകൾക്കും ഒത്താശ ചെയ്ത് കൊടുത്തിട്ട് ഇലക്ഷൻ അടുത്തപ്പോൾ കുഞ്ഞാപ്പാന്റെ മുഞ്ഞിക്കിട്ട് കുത്തിയ വീരനാണ് റൗഫ്. കാര്യ സാധ്യത്തിന് ഒരാളെ എങ്ങനെ ഉപയോഗിക്കണം എന്ന് ഈ വിദ്വാനെ കണ്ട് പഠിക്കണം. ആ റൗഫ് ആണ് ഇപ്പോൾ അചുതാനന്ദന്റെ തോളിൽ കൈയ്യിട്ട് കൂടെ നടന്ന് സിപിഎം വിഭാഗീയതയിൽ ഒളിക്യാമറ വച്ച് ആൽബം പിടിച്ച് കൊണ്ടിരിക്കുന്നത്.
വിചാരിച്ച കാര്യം സാധിക്കാതെ വരുമ്പോൾ ഐസ്ക്രീം ആൽബം റിലീസ് ചെയ്തത് പോലെ നാളെ ഒരു സമയത്ത് ഈ വിദ്വാൻ
വിഎസിനെതിരെയും ഒരു ചാമ്പ് ചാമ്പില്ലെന്ന് ആര് കണ്ടു..!!
വിഎസിനെതിരെയും ഒരു ചാമ്പ് ചാമ്പില്ലെന്ന് ആര് കണ്ടു..!!
മറ്റൊരു സംശയം ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ പായസപാത്രത്തിൽ സ്വർണം കടത്തിയതിന് തെളിവുണ്ടെന്നും അതിനെതിരെ കേസുകൊടുക്കുമെന്നും വി.എസ്. പറയുന്നത് കേട്ടു..
കക്ഷി രാക്ഷ്ട്രീയ ഭേദമില്ലാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം പൊതുഖജനാവ് കൈയ്യിട്ട് വാരുന്ന ജനാധിപത്യ പ്രതിനിധികൾ നിർലോഭം നാട്ടിൽ വാഴുമ്പോൾ, കാലാകാലങ്ങളായി രാജകുടുംബത്തിൽ നിന്നും ശ്രീ പദ്മനാഭന് കാണിക്കയായി കാഴ്ചവച്ച എന്തെങ്കിലും പിൻമുറ രാജാവ് തിരിച്ചെടുത്തുകൊണ്ട് പോയെങ്കിൽ രാഷ്ട്രീയക്കാർക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ..
മാർത്താണ്ഡവർമ വിമർശിക്കപ്പെടേണ്ട ആളാണോ എന്ന ചർച്ചകൾ നടക്കുമ്പോൾ തന്നെ ജനാധിപത്യ വ്യവസ്ഥയിൽ പ്രധാന മന്ത്രിപോലും വിമർശിക്കപ്പെടുന്നു എന്ന പരമാർത്ഥം വിസ്മരിക്കുന്നില്ല. പക്ഷെ എന്ത് തെളിവുകളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഇത്തരം പരസ്യ പ്രസ്താവന നടത്തിയത്..
അതോ റൗഫ് ഉൾപ്പടെയുള്ള മറ്റ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തൽകാലത്തേക്കെങ്കിലും തിരിച്ച് വിടാനാണോ..??
ഞാനായിട്ട് ഒന്നും പറയുന്നില്ല രാജകര്യങ്ങളില്‍ അടിയാര്‍ക്കെന്തു കാര്യം
ReplyDeletekaryangal nadakkatte..........
ReplyDeleteറൗഫ് എന്ന കുശാഗ്ര ബുദ്ധി കൂടെക്കൂടെ ചില പുതിയ നമ്പരുകളുമായി വീയെസിനെ കാണുന്നത്? -- അതറിയില്ലേ?
ReplyDeleteചേരേണ്ടവരല്ലേ ചേരു.. :)
---------
"വിഎസിനെതിരെയും ഒരു ചാമ്പ് ചാമ്പില്ലെന്ന് ആര് കണ്ടു..!!"
ചിലപ്പൊ റൌഫ് തനി നിറം കാണിക്കാതിരിക്കില്ല.. നമ്മുക്ക് കാത്തിരിന്നു കാണാം അല്ലേ ഹഹ!
അതെ .. നമ്മളാരും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കൊമ്പാ..
ReplyDeleteവന്നു പോയതിന് നന്ദി ശ്രി.ജയരാജ്
കാലാകാലങ്ങളായി രാജകുടുംബത്തിൽ നിന്നും ശ്രീ പദ്മനാഭന് കാണിക്കയായി കാഴ്ചവച്ച എന്തെങ്കിലും പിൻമുറ രാജാവ് തിരിച്ചെടുത്തുകൊണ്ട് പോയെങ്കിൽ രാഷ്ട്രീയക്കാർക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ..
ReplyDeleteചേട്ടന്റെ മുതുമുത്തശ്ശന്‍ പപ്പനാവ സ്വാമി ക്ഷേത്രത്തില്‍ ഇട്ട കാണിക്കയുടെ പങ്ക് ചേട്ടനു പോയി എട്ക്കാന്‍ സാധിക്കുമോ?
നന്ദി ജിമ്മീ..
ReplyDelete***********
സുഹൃത്തെ അനോണീ.. മുഖമില്ലാത്ത ആർക്കും എന്തും എവിടെയും അഭിപ്രായിക്കാം.. മുഖമില്ലാത്തതുകൊണ്ട് മറുപടി അർഹിക്കുന്നില്ല... വിസിറ്റിയതിനും അഭിപ്രായിച്ചതിനും നന്ദി.. (മനപ്പൂർവം ഡിലീറ്റുന്നില്ല)
സംഗതി എന്തായാലും ഒരു കച്ചി ത്തുരുമ്പില്‍ പിടിച്ചു കയറാനുള്ള
ReplyDeleteഅദ്ദേഹത്തിനെ പാടവത്തെ മാനിക്കണം.എനിക്ക് തോന്നുന്നത്
വി.എസ് . രാഷ്ടീയം പഠിക്കപ്പെടെണ്ടാതാണെന്നാണ്.
http://www.mukhakkannada.blogspot.com/
രാജാവിന്റതായാലും,മന്ത്രിയുടേതായാലും കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ നാലാളുകേൾക്കേ ഉച്ചത്തിൽ വിളിച്ചുപറയാൻ കേരളരാഷ്ട്രീയത്തിൽ ഒരു വി.എസേയുള്ളു.
ReplyDeleteപിന്നെ റൌഫ്..: ചില കള്ളന്മാരുടെ രഹസ്യമാറിയാൻ മറ്റ് ചില കള്ളന്മാരെ കൂട്ടുപിടിക്കേണ്ടിവരും..!
രാഷ്ട്രീയമേ കച്ചിത്തുരുമ്പുകളുടെ ആകെത്തുകയല്ലെ നിസ്സാർ ഭായ്
ReplyDeleteകള്ളന്മാരുടെ രഹസ്യമാറിയാൻ മറ്റ് ചില കള്ളന്മാരെ കൂട്ടുപിടിക്കേണ്ടിവരും എന്ന ചാക്രിക പ്രതിഭാസം നാളെ ഈ റൗഫ് വിയെസിനെതിരെയും പ്രയോഗിച്ച് കൂടെന്നുണ്ടോ മൊയ്ദീൻ ഭായ്..